കൊവിഡിന്‍റെയും സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയിലും പ്രവാസികളുടെ പണമയക്കലില്‍ വന്‍ വര്‍ധനവ്
ജിദ്ദ; സഊദി അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ കൊവിഡിന്‍റെയും സാമ്പത്തിക പ്രതിസന്ധികളുടെയും മധ്യത്തിലും പ്രവാസികളുടെ പണമയക്കലില്‍ വന്‍ വര്‍ധനവ്. ജനുവരിയിൽ 12.06 ബില്യൺ വർധനവാണ് ഉണ്ടായതെന്ന് സഊദി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ജനുവരിയില്‍ ഇത് 10.79 ബില്യണ്‍ ആയിരിന്നു. അതേ സമയം രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വ൪ധിക്കാനും കാരണം ആയി.
ഇതോടൊപ്പം രാജ്യത്തിനു പുറത്തേക്ക് സഊദി സ്വദേശികൾ അയച്ച പണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ജനുവരിയിൽ 3.9 ബില്യൺ (1.04 ബില്യൺ ഡോളർ) ആയിരുന്നത് 2021 ജനുവരിയിൽ 4.27 ബില്യൺ (1.14 ബില്യൺ ഡോളർ) ആയി.9.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.എന്നാല്‍, സഊദി സ്വദേശികള്‍ രാജ്യത്തിനു പുറത്തേയേക്ക് അയച്ച തുകയില്‍ കഴിഞ്ഞ വർഷം ഡിസംബറിനെ അപേക്ഷിച്ച് 11 ശതമാനം കുറവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇത് 4.79 ബില്യൺ (1.28 ബില്യൺ ഡോളർ) ആയിരുന്നു.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് നേരത്തേ പുറത്തുവിട്ട കണക്കുകളനുസരിച്ച് , 2020 ന്റെ മൂന്നാം പാദത്തിൽ 257,170 വിദേശ തൊഴിലാളികൾ ആണ് രാജ്യം വിട്ടുപോയത്. എന്നാല്‍ ഇതേ കാലയളവില്‍ തന്നെ പുതിയതായി 10.2 മില്യൺ വിദേശ തൊഴിലാളികള്‍ രാജ്യത്ത് എത്തി. 2020 ന്റെ രണ്ടാം പാദത്തില്‍ ഇത് 10.46 മില്യണ്‍ ആയിരുന്നു. പ്രവാസികളുടെ വ്യക്തിഗത പണമയയ്ക്കൽ 2020 ൽ 19.25 ശതമാനം വർധിച്ച് 149.69 ബില്യൺ ആയിരുന്നു. 2019 ൽ ഇത് 125.53 ബില്യൺ ആയിരുന്നു. 2016 നു ശേഷം പ്രവാസികൾ നാട്ടിലേക്കു അയച്ച തുകയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ വര്‍ഷവും 2020 ആയിരുന്നു. അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും പ്രതീക്ഷിച്ച കണക്കുകള്‍ക്കപ്പുറത്തുള്ള വളര്‍ച്ചയായിരുന്നു പ്രവാസികളുടെ പണമയക്കലില്‍ സഊദി കൈവരിച്ചത്. .
അതേ സമയം അപ്രതീക്ഷിതമായി രൂപയുടെ മൂല്യമിടിഞ്ഞതോടെ ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ തിരക്കേറി. ഇടവേളക്ക് ശേഷമാണ് യു.എ.ഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഇരുപതിനടുത്തേക്ക് എത്തുന്നത്. മൂന്ന് ദിവസത്തിനിടെയാണ് വിനിമയ മൂല്യത്തിൽ കാര്യമായ മാറ്റം സംഭവിച്ചത്. രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദരുടെ അനുമാനം. അതുകൊണ്ട് തന്നെ കൂടുതല്‍ ഉയര്‍ന്ന മൂല്യം പ്രതീക്ഷിച്ച് നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരുമുണ്ട്.
മാസത്തിലെ ആദ്യ ദിനങ്ങളില്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി.
എന്നാൽ കൊവിഡും, എണ്ണവിലയിലെ വർധനവും, ദുർബലമായ സാമ്പത്തിക രംഗവുമൊന്നും പ്രവാസികളെ കാര്യമായി ബാധിച്ചെല്ലെന്നാണ് സഊദി കേന്ദ്ര ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."