HOME
DETAILS
MAL
സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ജി.സുധാകരനെ ഒഴിവാക്കി
backup
March 04 2022 | 05:03 AM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ജി.സുധാകരനെ ഒഴിവാക്കി. സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജി.സുധാകരന് പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സുധാകരന് പുറമെ 13 പേരെ ഒഴിവാക്കിയാണ് പാനല്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നല്കി. ഇനി പാനല്‍ പ്രതിനിധികള്‍ക്ക് മുന്നാകെ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവുള്ളത്.
ആനത്തലവട്ടം ആനന്ദന്, കെ.ജെ തോമസ്, വൈക്കം വിശ്വന്, പി.കരുണാകരന് എന്നിവരും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 75 വയസ്സ് കഴിഞ്ഞ 13 മുതിര്‍ന്ന നേതാക്കളെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."