HOME
DETAILS

അമേരിക്കയ്ക്ക് റോക്കറ്റ് എൻജിനുകൾ നൽകുന്നത് നിർത്തിവച്ച് റഷ്യ

  
backup
March 04 2022 | 05:03 AM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1


മോസ്‌കോ
ഉക്രൈൻ സൈനിക നടപടിയെ തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് തിരിച്ചടിയുമായി റഷ്യ. അമേരിക്കയ്ക്ക് റോക്കറ്റ് എൻജിനുകൾ നൽകുന്നത് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് നിർത്തിവച്ചു. ഏജൻസി തലവൻ ദിമിത്രി റോഗൊസിനാണ് ഇക്കാര്യം അറിയിച്ചത്.
''ലോകത്തെ ഏറ്റവും മികച്ചവയായ ഞങ്ങളുടെ റോക്കറ്റ് എൻജിനുകൾ ഇത്തരം സാഹചര്യങ്ങളിൽ ഇനിയും അമേരിക്കയ്ക്ക് നൽകാനാകില്ല.
അവരിനി ചൂലോ വേറെ എന്തു വേണമെങ്കിലും ഉപയോഗിച്ച് പറന്നോട്ടെ''- റഷ്യൻ സർക്കാർ ടെലിവിഷനോട് റോഗൊസിൻ പ്രതികരിച്ചു. നേരത്തെ അമേരിക്കയ്ക്ക് നൽകിയ റോക്കറ്റ് എൻജിനുകളുടെ സർവിസും നിർത്തിവയ്ക്കുമെന്ന് റോസ്‌കോസ്‌മോസ് തലവൻ അറിയിച്ചിട്ടുണ്ട്.


റഷ്യയുടെ സാങ്കേതിക സഹായം കൂടാതെ പ്രവർത്തിക്കാനാകാത്ത 24 എൻജിനുകൾ ഇപ്പോൾ യു.എസിന്റെ കൈയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
റഷ്യ സ്വന്തമായി വികസിപ്പിച്ച ആർ.ഡി180 എൻജിനുകളാണ് ഇതുവരെ നാസയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്.
ലോകത്തെ തന്നെ ഏറ്റവും അത്യാധുനികമായ റോക്കറ്റ് എൻജിനാണിത്. 1990നു ശേഷം 122 ആർ.ഡി180 എൻജിനുകൾ റഷ്യയിൽനിന്ന് യു.എസ് വാങ്ങിയിട്ടുണ്ട്. ഇതിൽ 98ഉം നാസയുടെ സുപ്രധാന ബഹിരാകാശദൗത്യ പേടകമായ അറ്റ്‌ലസിലാണ് ഉപയോഗിച്ചിരുന്നത്. ഫ്രഞ്ച് അധീനതയിലുള്ള ഗ്വിയാനയിലെ യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ താവളവുമായി സഹകരിക്കുന്നതും റഷ്യ നിർത്തിവച്ചിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധത്തിനു തിരിച്ചടിയായായിരുന്നു നടപടി. ഉപഗ്രഹങ്ങൾ സൈനിക ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് ബ്രിട്ടീഷ് ഉപഗ്രഹ കമ്പനിയായ വൺവെബിന് റഷ്യ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago