HOME
DETAILS

ജലമലിനീകരണവും ധൂര്‍ത്തും

  
backup
March 05 2021 | 01:03 AM

543541351-2111

കീളക്കരയില്‍വച്ച് പരിചയപ്പെടാന്‍ ഇടയായ ഒരു തമിഴന്‍ പറഞ്ഞു: 'നിങ്ങളുടെ കേരളം എനിക്ക് മറക്കാന്‍ പറ്റില്ല. ഖാഇദേമില്ലത്തിനെ പാര്‍ലമെന്റിലേക്ക് വിജയിപ്പിച്ചതാണ് ഒരു കാരണം. മറ്റൊന്ന് നിങ്ങളുടെ നാട്ടിലെ ശുദ്ധജലം തന്നെ. ഞാനൊരു പുഴയില്‍ ഇറങ്ങിക്കുളിച്ചപ്പോള്‍ ദേഹമാസകലം എണ്ണതേച്ച അനുഭവമാണുണ്ടായത് '. ഇതാണ് പഴയ കേരളം. പുല്‍തകിടുകളെയും ഔഷധ സസ്യങ്ങളെയും തലോടിയെത്തുന്ന നീര്‍ച്ചാലുകളും നാടിനെ സമ്പന്നമാക്കിയിരുന്ന പുഴകളും നമ്മുടെ സവിശേഷതയായിരുന്നു. ഇന്ന് എല്ലാം തകര്‍ത്തുകളഞ്ഞിരിക്കുന്നു. വേസ്റ്റുകളും മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള താവളങ്ങളായി ജലസ്രോതസ്സുകള്‍ അധഃപതിച്ചിരിക്കുന്നു. നമ്മുടെ ഭരണസംവിധാനങ്ങള്‍ ഈ രംഗത്ത് പരാജയമാണ്. 'കഠിന ശാപമുണ്ടാക്കുന്ന കാര്യങ്ങള്‍ സൂക്ഷിക്കുക, ജലസ്രോതസ്സുകളിലും തണലുകളിലും വഴികളിലും മലമൂത്രവിസര്‍ജനം ചെയ്യലുമാണതെന്നാണ്' നബി തിരുമേനി അരുളിയിരിക്കുന്നത്. റോഡ് സുരക്ഷയെന്ന പോലെ ജലസുരക്ഷക്കും പ്രത്യേക സേനയെ നിയോഗിക്കാവുന്നതാണ്. പുഴകളും കുളങ്ങളും എല്ലാം സുരക്ഷാവലയത്തിലായിരിക്കണം.


മലിനീകരണം പോലെ തിരുത്തപ്പെടേണ്ട സ്വഭാവമാണ് ജലത്തിലും ഭക്ഷണത്തിലുമുള്ള ധൂര്‍ത്തുകളും. ബ്രഷുമായി ടാപ്പിന് മുന്നിലെത്തുന്ന വ്യക്തികള്‍ തുടക്കത്തിലേ പൈപ്പുകള്‍ തുറന്നിടും. പിന്നെ പല്ലു തേക്കും. ഈ സമയമെല്ലാം ജലം വെറുതെ ഒലിച്ചുപോകും. കൈ വലിച്ചാല്‍ ഓട്ടോമാറ്റിക്കായി ജലം നില്‍ക്കുന്ന സംവിധാനം പരീക്ഷിക്കാവുന്നതാണ്. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും പ്രാദേശിക സംവിധാനങ്ങളും കുടിവെള്ള വിതരണ പദ്ധതി സംവിധാനിക്കുന്നുണ്ട്. പക്ഷേ വസ്ത്രം അലക്കാനും കൃഷി നനക്കാനും വണ്ടി കഴുകാനുമൊക്കെ ഈ ജലം ദുരുപയോഗം ചെയ്യുന്നു. ഇതുപറയുമ്പോള്‍ ഒരു സംഭവം ഓര്‍മവരുകയാണ്. പെരിന്തല്‍മണ്ണ മാനത്തുമംഗലം പള്ളിയിലാണ് രംഗം. അവിടെ സര്‍ക്കാര്‍വക ജലമാണ് ഹൗളിലേക്ക് എത്തുന്നത്. ഇതുകണ്ട് സൂക്ഷ്മശാലിയായ ഒരു പണ്ഡിതന്‍ ചോദിച്ചു; 'ഈ വെള്ളം എവിടുന്ന് വരുന്നു? ഇതിന്റെ ഉടമയ്ക്ക് തൃപ്തിയുണ്ടോ? ഇതൊക്കെ ഉറപ്പുവരുത്തിയിട്ടേ അംഗസ്‌നാനം ചെയ്യാന്‍ സാധിക്കൂ'. യഥാര്‍ഥത്തില്‍ പള്ളിയില്‍ സംവിധാനിക്കുന്ന ജലം കൊണ്ട് അംഗസ്‌നാനം ചെയ്യുമ്പോള്‍ മൂന്നുതവണയില്‍ കൂടുതല്‍ അവയവം കഴുകാന്‍ പാടില്ലെന്ന് നമ്മുടെ കര്‍മശാസ്ത്രം പറയുന്നുണ്ട്.
ജലത്തില്‍ എന്നപോലെ ഭക്ഷണ പദാര്‍ഥങ്ങളിലും ധൂര്‍ത്ത് തെറ്റാണ്. നബി(സ) പറഞ്ഞു: 'മിതത്വം പാലിച്ചവന്‍ ദരിദ്രനാവുകയില്ല' (അഹ്മദ്). ധൂര്‍ത്തിന്റെയും അമിതവ്യയത്തിന്റെയും വക്താക്കള്‍ വിവരമില്ലാത്തവരാണെന്നാണ് പ്രവാചകാധ്യപനം. പുണ്യപ്രവാചകന്‍ (സ) പറഞ്ഞു: അബുദ്ദര്‍ദാഇല്‍ നിന്ന് നിവേദനം: 'ജീവിതത്തില്‍ മിതത്വം പാലിക്കല്‍ ഒരു വ്യക്തിയുടെ യഥാര്‍ഥ ജ്ഞാനത്തില്‍ പെട്ടതാണ്.' (അഹ്മദ്).


ആഹാരരംഗത്തുള്ള ധൂര്‍ത്ത് തെറ്റാണെന്ന് പറയുമ്പോള്‍ തന്നെ അതിഥികളെ ആദരിക്കുന്ന കാര്യത്തില്‍ വീഴ്ചവരുത്താന്‍ പാടില്ല. അറബികളുടെ പാരമ്പര്യമനുസരിച്ച് വീട്ടിലെത്തിയ അതിഥികളോട് മൂന്നു ദിവസം കഴിഞ്ഞിട്ടേ വന്ന കാര്യം അന്വേഷിക്കാന്‍ പറ്റൂ. ആഹാരം കഴിക്കുമ്പോള്‍ പാത്രം തുടച്ചുവൃത്തിയാക്കണം എന്നും വിരലുകള്‍ ചുണ്ട് കൊണ്ട് വൃത്തിയാക്കണമെന്നു പഠിപ്പിച്ച മതമാണ് ഇസ്‌ലാം. 'നിങ്ങള്‍ പാഴാക്കുന്ന ഓരോ തുള്ളി ജലത്തിനുവേണ്ടിയും ലോകത്ത് ആരെല്ലാമൊക്കെയോ കേഴുന്നുണ്ട്' - ഒരു കാംപസില്‍ സ്ഥാപിച്ച ബോര്‍ഡിലെ ഈ വരികള്‍ എത്രമാത്രം അര്‍ഥവത്താണ്!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  25 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  25 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago