യുദ്ധത്തിനെതിരേ ആശങ്ക; ഉക്രൈന്‍ ജനതക്ക് ഐക്യദാര്‍ഡ്യം; വോണ്‍ വിടപറഞ്ഞത് യുദ്ധം അവസാനിച്ചുകാണാനുള്ള പ്രാര്‍ഥന സഫലമാകാതെ
സിഡ്‌നി: ആസ്ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ വിടപറയുമ്പോഴും ആശങ്കപ്പെട്ടതും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും ഉക്രൈന്‍ ജനതയുടെ ദുര്‍വിധിയോര്‍ത്ത്.
അവസാന കാലത്ത് ഷെയിന്‍ വോണ്‍ ഉക്രൈന്‍ ജനതക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് കുറിച്ച ട്വീറ്റുകള്‍ റഷ്യന്‍ അധിനിവേശത്തിനെതിരേയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് റഷ്യന്‍ സൈന്യം ഉക്രൈന് നേരെ യുദ്ധം പ്രഖ്യാപിച്ചത്. ഉക്രൈനിലെ ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നു. പെട്ടെന്ന് തന്നെ യുദ്ധം അവസാനിക്കട്ടെയെന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
യുദ്ധം തുടങ്ങിയപ്പോള്‍ ലോകം മുഴുവനും യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണെന്നു വോണ്‍ ട്വിറ്ററില്‍ കുറിച്ചു. തന്റെ പ്രിയപ്പെട്ട ഉക്രൈനിയന്‍ സുഹൃത്തിന് സ്‌നേഹമറിയിച്ചും വോണ്‍ ഇങ്ങനെയെഴുതി.
'ലോകം മുഴുവന്‍ ഉക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ്. എന്റെ പ്രിയപ്പെട്ട ഉക്രൈന്‍ സുഹൃത്തിനും കുടുംബത്തിനും ഒരുപാട് സ്നേഹം.
ആസ്ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ് മാര്‍ഷിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയായിരുന്നു വോണിന്റെ അവസാനത്തെ ട്വീറ്റ്. മണിക്കൂറുകള്‍ക്കകം ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ഇതിഹാസവും മരണത്തിന് കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."