വി.എസ് കളത്തിലുണ്ടാകും; വിഡിയോ ദൃശ്യങ്ങളിലൂടെ...
പാലക്കാട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം തറവാട്ടിലെ കാരണവരായ വി.എസ് അച്യുതാനന്ദന് പ്രചാരണ രംഗത്തുണ്ടാവില്ലെന്ന് തീരുമാനം. വി.എസിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടേയും കുടുംബാംഗങ്ങളുടേയും ആവശ്യം അംഗീകരിച്ചാണ് പ്രചാരണത്തിനിറങ്ങേണ്ടെന്ന് വി.എസ് തീരുമാനമെടുത്തത്. കൊവിഡ് ഭീഷണിയുള്ള സാഹചര്യവും, പ്രായത്തിന്റെ അവശതകളും ചൂണ്ടിക്കാണിച്ചാണ് പ്രചാരണത്തില്‍ നിന്നും വി.എസ് വിട്ടുനില്‍ക്കുന്നത്.
എന്നാല്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ ചിത്രീകരിച്ച വിഡിയോകളിലൂടെ പ്രചാരണത്തിന്റെ ഭാഗമാവാന്‍ തയാറാണെന്ന് വി.എസ് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. അതേസമയം അത്തരം വിഡിയോ പരസ്യങ്ങളെക്കുറിച്ച് തല്ക്കാലം ചിന്തിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തും വി.എസ് പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും വി.എസിനെ ബുദ്ധിമുട്ടിക്കാതെ ഇടതുമുന്നണി വന്‍വിജയം നേടുമെന്നുമാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
അതേസമയം മലമ്പുഴ, കോങ്ങാട് നിയമസഭാ മണ്ഡലങ്ങളിലേക്ക് സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ പേരുകളില്‍ വി.എസിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. മലമ്പുഴയില്‍ കടുത്ത വി.എസ് പക്ഷക്കാരായ മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ്, അഡ്വ.ഗോകുല്‍ദാസ് എന്നിവരുടെ പേരുകളാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇരുവരേയും പ്രാഥമിക ലിസ്റ്റില്‍ നിന്നുതന്നെ ഒഴിവാക്കിയതില്‍ വി.എസ് പാര്‍ട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ച പശ്ചാത്തലത്തിലാണ് വി.എസിന്റെ വിഡിയോ പോലും പ്രചരണത്തിന് വേണ്ടെന്ന നിലയിലേക്ക് പാര്‍ട്ടിയിലെ ഒരുവിഭാഗം എത്തിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."