'പ്രവാസികളെ വഞ്ചിച്ച സർക്കാർ' സർക്കാരിനെതിരെ കാംപയിനുമായി റിയാദ് യുഡിഎഫ്
റിയാദ്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി റിയാദിൽ യു ഡി എഫ് സംവിധാനം നിലവിൽ വന്നു. കേരളത്തിൽ പിണറായി സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെയും വികസനവിരുദ്ധ നിലപാടുകൾക്കെതിരെയും പ്രവാസി വിരുദ്ധ സമീപനങ്ങൾക്കെതിരെയും പ്രവാസലോകത്ത് ശക്തമായ കാംപയിൻ നടത്താൻ റിയാദ് യു ഡി എഫ് തീരുമാനിച്ചു. കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്‌തഫ അധ്യക്ഷത വഹിച്ചു. ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉല്‍ഘാടനം ചെയ്തു. കുഞ്ഞി കുമ്പള ചെയർമാനും സി പി മുസ്‌തഫ ജനറൽ കൺവീനറുമായാണ് റിയാദ് യു ഡി എഫ് നിലവിൽ വന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ നീറുന്ന വിഷയങ്ങൾ തീരെ പരിഗണിക്കാതെ അഞ്ച് വർഷത്തെ ഭരണത്തിൽ പ്രവാസി പുനരധിവാസ പദ്ധതിതകളൊന്നും നടപ്പിലാക്കാതെ പ്രവാസികളെയും കുടുംബങ്ങളെയും വഞ്ചിച്ച ഇടതു സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയുള്ള വിധിയെഴുത്താകും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് റിയാദ് യു ഡി എഫ് സമ്മേളനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
റിയാദിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്ന രീതിയില്‍ മൂന്നു മേഖല കമ്മിറ്റികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു. മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേരളത്തിലെ നൂറ്റി നാല്‍പ്പതു മണ്ഡലങ്ങളിലും സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവാസി വിരുദ്ധ നടപടികളും ഭരണപരാജയങ്ങളും തുറന്നു കാണിക്കുന്നതിന് വാഹന പ്രജരണ ജാഥ നടത്തും. തെരഞ്ഞെടുപ്പ് വേളയിലെ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് യു ഡി എഫ് സൈബർ വിങ് നേതൃത്വം നൽകും. കൊവിഡ് കാലത്ത് പ്രവാസി സമൂഹത്തോട് എൽഡിഎഫ് സർക്കാർ കാണിച്ച മനുഷ്യത്വ വിരുദ്ധ നടപടികളും അനീതിയും തുറന്ന് കാണിക്കും. കോവിഡ് കാലത്തെ ജീവന്മരണ പോരാട്ടത്തിൽ നാട്ടിലെത്താനുള്ള പ്രവാസികളുടെ മുറവിളികളെ ധാർഷ്‌ട്യത്തോടെ നേരിടുകയും കോവിഡ് പ്രചാരകരായി പ്രവാസികളെ അപമാനിക്കുകയും ചെയ്ത പിണറായി സർക്കാരിന്റെ ഹീനമായ നടപടികളും പ്രവാസി സമൂഹത്തെ ബോധ്യപ്പെടുത്തും.
യു ഡി എഫ് നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, സലിം കളക്കര,മുഹമ്മദലി മണ്ണാർക്കാട് , രഘുനാഥ് പറശിനികടവ്,നവാസ് വെള്ളിമാട്കുന്ന്, റസാഖ് പൂക്കോട്ടുംപാടം, ഷാജി സോണ, ഷംനാദ് കരുനാഗപ്പള്ളി, യഹിയ കൊടുങ്ങലൂർ, സുരേഷ് ശങ്കർ, ഷിജു കോട്ടയം, റസാഖ് വളക്കൈ, അബ്ദുറഹിമാന്‍ ഫറോക്ക്, കെപി മുഹമ്മദ്, അഷറഫ് പാലക്കാട്, സിദ്ദിഖ് പാലക്കാട്, അലി വയനാട്, അന്‍ഷാദ്, സഫീര്‍ തിരൂര്‍, ഷഫീഖ് കൂടാളി, അന്‍വര്‍ വാരം, അക്ബര്‍ വേങ്ങാട്ട്, ഹനീഫ മൂര്‍ക്കനാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിങ് ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."