യു.ഡി.എഫ് ജനപ്രതിനിധികൾ ധർണ നടത്തി
തിരുവനന്തപുരം
സംസ്ഥാനത്ത് വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഗുണ്ടാ ആക്രമണങ്ങൾക്കും ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ധർണ നടത്തി. സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ലോകായുക്തയുമായി ബന്ധപ്പെട്ട് ഒരുവശത്ത് നിയമപരമായ അധികാരങ്ങൾ വലിച്ചെടുക്കുകയും മറുവശത്ത് മുൻ മന്ത്രി കെ.ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയ്‌ക്കെതിരേ പൂരപ്പാട്ട് നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങൾ ഭീതിയിലാണ്. കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, രമേശ് ചെന്നിത്തല, എ.എ അസീസ്, എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എം.എൽ.എമാരായ എം.വിൻസെന്റ്, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ്, സി.ആർ മഹേഷ്, ഘടകകക്ഷി നേതാക്കളായ സി.പി ജോൺ, ദേവരാജൻ, റാംമോഹൻ, സലീം പി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ നടന്ന മലബാർ മേഖലാ ധർണ മുസ് ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എറണാകുളം കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."