HOME
DETAILS

കുത്തകകള്‍ക്കായൊരുങ്ങുന്ന ബ്ലൂ ഇക്കോണമി

  
backup
March 06 2021 | 01:03 AM

654131321-2

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും 40 ലക്ഷത്തില്‍പരം വരുന്ന മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിനും ഉതകുന്നതാണ് എന്ന അവകാശവാദത്തോടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തയാറാക്കിയ ബ്ലൂ ഇക്കോണമി പദ്ധതിയുടെ കരട് നയരേഖയിന്മേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഫെബ്രുവരി 27ന് അവസാനിച്ചിരിക്കുകയാണ്. ഇംഗ്ലീഷില്‍ മാത്രം പ്രസിദ്ധീകരിച്ച ഈ സുപ്രധാന രേഖയില്‍ അഭിപ്രായം പറയാന്‍ കേവലം പത്തു ദിവസം മാത്രമാണ് നല്‍കിയത്. സാധാരണ കേന്ദ്രനയങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ 60-90 ദിവസങ്ങള്‍ അനുവദിക്കാറുണ്ട്. ഈ രേഖ തിരക്കിട്ട് അംഗീകരിക്കാനുള്ള നീക്കം ദുരൂഹമാണ്.


സമുദ്ര സമ്പദ്‌വ്യവസ്ഥയെ ആ പ്രദേശത്തിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയുമായും ലോകസമ്പദ്‌വ്യവസ്ഥയുമായും കൂട്ടിയിണക്കുകയെന്ന ആശയമാണ് ബ്ലൂ ഇക്കോണമി. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്താത്തതും സ്രോതസുകളുടെ ലഭ്യതക്കുറവ് പരിഗണിക്കുന്നതുമായ, നീതിയും ഔചിത്യവുമുള്ള ഒരു വ്യവസ്ഥയായാണ് ആഗോളതലത്തില്‍ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ നയരേഖയിലെ ചില സര്‍ക്കാര്‍ താല്‍പര്യങ്ങളാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിന്റെ മറ്റു പദ്ധതികള്‍ പോലെ ഇതും സ്വദേശത്തെയും വിദേശത്തെയും കുത്തകകള്‍ക്കു വേണ്ടിയുള്ളതാണെന്ന് വ്യക്തമാണ്.
അദാനി ആസ്‌ത്രേലിയയില്‍ കടലില്‍ നിന്ന് കല്‍ക്കരി ഖനനം ചെയ്യാനുള്ള വലിയൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ആസ്‌ത്രേലിയയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ അദാനിക്ക് അധികൃതരുടെ പരിസ്ഥിതി ക്ലിയറന്‍സ് കിട്ടിയെങ്കിലും സമരത്തിന്റെ തീച്ചൂളയിലാണ് അവിടം. സമാനമായ ഖനനത്തിന് സൗകര്യമൊരുക്കുകയാണ് ഇവിടെയും. ബ്ലൂ ഇക്കോണമിയുടെ പരിധിയില്‍ പെടുത്തിയിട്ടുള്ള മേഖലകളെല്ലാം തന്നെ വലിയ മുതല്‍മുടക്കു വേണ്ടിവരുന്ന സംരംഭങ്ങളാണ്. രാജ്യത്തെയോ വിദേശത്തെയോ ബഹുരാഷ്ട്ര കമ്പനികള്‍ക്കു മാത്രമേ ഇതിനാവശ്യമായ സാങ്കേതികവിദ്യയും സാമ്പത്തികശേഷിയുമുള്ളൂ. ബ്ലൂ ഇക്കോണമി നയം നടപ്പാക്കുക വഴി തീരദേശമേഖല വലിയ മാറ്റത്തിന് വിധേയമാകും. തുറമുഖങ്ങളുടെ എണ്ണത്തിലെ വര്‍ധന, അശാസ്ത്രീയ നിര്‍മാണം എന്നിവ മൂലം കടലാക്രമണം രൂക്ഷമാകും. തീരം ഇല്ലാതാകുന്നതോടെ വീടും വസ്തുവകകളും നഷ്ടപ്പെടും. തീരദേശ ജനത കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടും. ജീവിതോപാധികള്‍ ഇല്ലാതാകുന്നതോടെ തീരവാസികള്‍ക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വരും. ഭൂരിഭാഗം പരിസ്ഥിതിലോല പ്രദേശങ്ങളും അപ്രത്യക്ഷമാകുകയും ചെയ്യും.


രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് ബ്ലൂ ഇക്കോണമി വലിയ ദോഷമാണ് വരുത്തിവയ്ക്കുക. 580 കിലോമീറ്ററിലധികം നീളമുള്ള തീരം നമുക്കുണ്ട്. തീരദേശത്തെ ജനങ്ങളുടെ ജീവനോപാധിയായ മത്സ്യബന്ധനം, കടല്‍ മത്സ്യസംസ്‌കരണം കൂടാതെ ഷിപ്പിങ്, ടൂറിസം തുടങ്ങിയവയും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. 7,517 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യയുടെ കടലോരം. കരട് നിയമമായാല്‍ ഇവിടെ 20 ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രത്യേക സാമ്പത്തികമേഖലയില്‍ ജൈവ, അജൈവ സമ്പത്തുകളുമായി ബന്ധപ്പെട്ട ഉല്‍പാദന, വികസന പ്രക്രിയയാകെ പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാകും നടപ്പാക്കുക. പുതിയ ഉല്‍പന്നങ്ങള്‍ ലക്ഷ്യമാക്കി വ്യവസായങ്ങള്‍ തുടങ്ങുക, പുറംകടലില്‍ നിന്നു വ്യാവസായികമായി ഊര്‍ജോല്‍പാദനം നടത്തുക, വിനോദസഞ്ചാരം വിപുലീകരിക്കുക, പുതിയ തുറമുഖങ്ങള്‍ സ്ഥാപിക്കുക, കപ്പല്‍ ഗതാഗതം വിപുലീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്.
വിഭാവനം ചെയ്ത പദ്ധതികളുടെ നടത്തിപ്പിലൂടെ സമുദ്ര ആവാസവ്യവസ്ഥയ്ക്കാണ് തകര്‍ച്ച സംഭവിക്കുക. മലിനീകരണം വര്‍ധിക്കുന്നതിനൊപ്പം കടല്‍ ജൈവവൈവിധ്യവും ദുര്‍ബലമാവും. മാനവരാശിക്കു സമുദ്രം നല്‍കിവരുന്ന സേവനങ്ങള്‍ പഴങ്കഥയാവും.


ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് വിദേശ കപ്പലുകള്‍ക്കു നിലവില്‍ നിയന്ത്രണമുണ്ട്. ആഴക്കടല്‍ മത്സ്യബന്ധന ട്രോളര്‍ നിര്‍മാണ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയ സംസ്ഥാന സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് മൂലം അതില്‍നിന്ന് പിന്മാറിയിരുന്നു. തൊട്ടുപിന്നാലെയാണ് വിദേശ മൂലധനനിക്ഷേപം അനുവദിക്കുന്ന കേന്ദ്രനയത്തിന്റെ കരട് പുറത്തുവന്നത്. ബ്ലൂ ഇക്കോണമിയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ പതിവു മാതൃകകള്‍ ബാധകമാക്കുമ്പോള്‍, വിദേശ മൂലധനം ഉള്‍പ്പെടെ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ നടപടി വേണമെന്നാണ് ഇതു സംബന്ധിച്ച നയരേഖയിലെ പ്രധാന ശുപാര്‍ശ. തീര, ആഴക്കടല്‍ മേഖലകളിലുള്ള ധാതുലോഹങ്ങളും ഇന്ധനവും ഖനനം ചെയ്യാനുള്ള പദ്ധതികളും കരടില്‍ ലക്ഷ്യമിടുന്നുണ്ട്.


ഇന്ത്യന്‍ തീരങ്ങളില്‍ നിക്കല്‍, യുറേനിയം, കോപ്പര്‍, തോറിയം, ടൈറ്റാനിയം, ഇല്‍മനൈറ്റ്, ഗാര്‍നെറ്റ്, സില്‍കോണ്‍ എന്നീ ധാതുക്കള്‍ സുലഭമാണ്. ഇവയുടെ വിവരശേഖരണവും ഖനന സാങ്കേതികവിദ്യയുടെ വികസനവും ലക്ഷ്യമിടുന്നതാണു കരടുനയം. ഇതു സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്നതും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതുമാണ്. കാരണം ഈ തീരക്കടല്‍ തന്നെയാണ് നമ്മുടെ മത്സ്യസമ്പത്തിന്റെ നിലനില്‍പ്പിന് ഏറ്റവും പ്രധാനം.


നയരേഖ വരുന്നതിന് മുന്‍പുതന്നെ ആന്ധ്രപ്രദേശ് തീരത്തെ കൃഷ്ണാ-ഗോദാവരി ബേസിനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് എണ്ണയും പ്രകൃതി വാതകവും ഉല്‍പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെ കടലോരമാകെ വ്യാപകമായി ധാതുക്കളുടെയും എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഖനനം നടത്താന്‍ ബ്ലൂ ഇക്കോണമിയിലൂടെ വഴിതുറക്കുകയാണ്. വന്‍കിട പദ്ധതികള്‍ വന്നാല്‍ തീരത്തുനിന്ന് വലിയ തോതിലുള്ള കുടിയൊഴിപ്പിക്കല്‍ വേണ്ടിവരും. തീരജനതയുടെ വാസ, ഉപജീവന അവകാശത്തിന് ഇതും വെല്ലുവിളിയാകും. ആഫ്രിക്കയുടെ കിഴക്കേതീരം മുതല്‍ പടിഞ്ഞാറന്‍ പസഫിക് സമുദ്രം വരെ വളര്‍ന്നുവരുന്ന തന്ത്രപരമായ സാമ്പത്തിക അച്ചുതണ്ടിന്റെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയണമെന്നു നയരേഖയില്‍ പറയുന്നത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കു കുടപിടിക്കാനുള്ള നീക്കമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
നയരേഖ പുറത്തിറക്കിയതു ഫെബ്രുവരി 17നാണ്. അഭിപ്രായം അറിയിക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണു ഈ മേഖലയുമായി ബന്ധപ്പെട്ട പലരും ഇതേക്കുറിച്ച് അറിഞ്ഞത്. മതിയായ ചര്‍ച്ചകള്‍ക്കു ശേഷം പുതിയ നയരേഖ തയാറാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. നമ്മുടെ രാജ്യത്ത് രണ്ട് പ്രധാന കോര്‍പറേറ്റുകള്‍ക്കായി ഈ കടല്‍സമ്പത്ത് വീതംവയ്ക്കാനുള്ള ഒരുക്കമാണ് യഥാര്‍ഥത്തില്‍ ബ്ലൂ ഇക്കോണമിയിലൂടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാണാതെ പോകരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago