തീവണ്ടിയുടെ എഞ്ചിനും ബോഗികള്‍ക്കും തീപിടിച്ചു; സമീപമുള്ള ബോഗികള്‍ തള്ളിമാറ്റി യാത്രക്കാര്‍
മീററ്റ്: ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്ന്-ഡല്‍ഹിയിലേക്കുള്ള യാത്രമധ്യേ സഹാറന്‍പുര്‍-ഡല്‍ഹി പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം. ട്രെയിനിന്റെ എഞ്ചിനും സമീപമുള്ള രണ്ട് ബോഗികളിലുമാണ് തീപിടിത്തമുണ്ടായത്. മീററ്റിലെ ഡാറുല റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം.
ഉടന്‍തന്നെ യാത്രക്കാര്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങി തീപടരാതിരിക്കാന്‍ സമീപമുള്ള ബോഗികള്‍ തള്ളിമാറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എന്‍.ഐ.എ പുറത്തുവിട്ടു.
#WATCH | Uttar Pradesh: Fire broke out in engine & two compartments of a Saharanpur-Delhi train, at Daurala railway station near Meerut.
— ANI UP/Uttarakhand (@ANINewsUP) March 5, 2022
Passengers push the train in a bid to separate the rest of the compartments from the engine and two compartments on which the fire broke out. pic.twitter.com/Vp2sCcLFsd
ട്രെയിനില്‍ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും റെയില്‍വ ട്രാഫിക് ഇന്‍സ്പെക്ടര്‍ വൈ.കെ താഹ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."