HOME
DETAILS

ഇപ്പോള്‍ ഭയന്നാല്‍ പിന്നൊരിക്കലുമില്ല

  
backup
March 07 2021 | 02:03 AM

6984568546345-2021


ലോകരാജ്യങ്ങളിലെ സ്വാതന്ത്ര്യത്തെ വിലയിരുത്തുന്ന 'ഫ്രീഡം ഹൗസ് ' ഈയിടെ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ഇന്ത്യക്കാരില്‍ ഞെട്ടലുണ്ടാക്കേണ്ടതാണ്. മോദിഭരണത്തില്‍ ഇന്ത്യ ക്രമേണ ഏകാധിപത്യരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് 'ഫ്രീഡം ഹൗസി'ന്റെ വിലയിരുത്തല്‍.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കിലും 'ഫ്രീഡം ഹൗസ്' നിഗൂഢതാല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന ആരോപണമുയര്‍ന്നിട്ടില്ല. നിഷ്പക്ഷമായ വിലയിരുത്തലാണ് അവര്‍ നടത്തുന്നതെന്നാണു പൊതുവെ അഭിപ്രായം. ഓരോ രാജ്യത്തെയും സ്വാതന്ത്ര്യത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വര്‍ഷംതോറും പഠിച്ചു ഗ്രേഡും മാര്‍ക്കും നിശ്ചയിക്കുകയാണവര്‍ ചെയ്യുന്നത്.


'ഫ്രീഡം ഹൗസ് ' ഇന്ത്യയെക്കുറിച്ചു വിലയിരുത്തുന്നതു സമ്പൂര്‍ണസ്വതന്ത്രരാജ്യമെന്ന അവസ്ഥയില്‍ നിന്നു ഭാഗികസ്വതന്ത്രരാജ്യമായി മാറിയെന്നാണ്. ഈ പോക്ക് ഏകാധിപത്യത്തിലേയ്ക്കാണെന്നും പഠനം വ്യക്തമാക്കുന്നു. നേരത്തേ ഇന്ത്യയ്ക്ക് 100 ല്‍ 71 മാര്‍ക്കു നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ 67 ആയി കുറഞ്ഞു. ഈ നിലയില്‍ പോയാല്‍ ഇന്ത്യ വളരെപ്പെട്ടെന്നു ജനാധിപത്യരാജ്യമെന്നു പേരുള്ള ഏകാധിപത്യരാജ്യമായി മാറുമെന്നാണു വിലയിരുത്തല്‍.
മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ തുടരെത്തുടരെ ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണവും കൊലകളും അതു തടയുന്നതില്‍ കേന്ദ്രഭരണകൂടം കാണിക്കുന്ന ആവര്‍ത്തിച്ചുള്ള നിസ്സംഗതയുമാണ് ഈ വിലയിരുത്തലിലേയ്ക്കു നയിച്ച ഒരു കാരണം. രണ്ടാമത്തെ കാരണം, ഭരണകൂടത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന 'നാവു'കള്‍ 'അരിഞ്ഞു'തള്ളിക്കൊണ്ടിരിക്കുന്നതാണ്. ആലങ്കാരികപദങ്ങള്‍ മാറ്റി പച്ചയായി പറഞ്ഞാല്‍, കേന്ദ്രസര്‍ക്കാരിനെയോ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകൂടത്തെയോ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തി നിശബ്ദരാക്കല്‍.


നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ഈ രണ്ടു സംഭവങ്ങളും കടുത്തതോതില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നത് അനുഭവജ്ഞാനമുള്ള ഇന്ത്യക്കാരെ ബോധ്യപ്പെടുത്തേണ്ടതില്ല. അഖ്‌ലാഖ്, ജുനൈദ് തുടങ്ങി എത്രയെത്രപേര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരകളാക്കപ്പെട്ടു. സാക്ഷി മഹാരാജിനെയും സാധ്വി നിരഞ്ജന്‍ ജോഷിയെയും സാധ്വി പ്രാചിയെയും പോലുള്ള സംഘ്പരിവാര്‍ നേതാക്കള്‍ എത്രയെത്ര തവണ എത്രയെത്ര പോരോടു 'കടന്നുപോ പാകിസ്താനിലേയ്ക്ക് ' എന്ന് ആക്രോശിച്ചു. എത്രയെത്ര പേര്‍ യുക്തിക്കു നിരക്കാത്ത കാരണങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലിലടയ്ക്കപ്പെട്ടു, ഇപ്പോഴും തുറുങ്കില്‍ കഴിയുന്നു.
ഏറ്റവുമൊടുവില്‍ കര്‍ഷകസമരത്തെ അനുകൂലിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചുവെന്ന പേരില്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍, രാജ്യത്തെ സമുന്നത മാധ്യമപ്രവര്‍ത്തകനായ രജ്ദീപ് സര്‍ദേശായ് തുടങ്ങി എത്ര പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്സെടുത്തു. 21 വയസ്സുമാത്രം പ്രായമായ ദിശാരവിയെപ്പോലും മനുഷ്യത്വത്തിന്റെ കണികപോലും കാണിക്കാതെ തുറുങ്കിലടച്ചില്ലേ. ഇതേപോലെ നിരത്താവുന്ന സ്വാതന്ത്ര്യനിഷേധത്തിന്റെ ഉദാഹരണങ്ങള്‍ എത്രയെത്ര.


രാജ്യത്തെ പരമോന്നത നീതിപീഠമുള്‍പ്പെടെ നീതിന്യായ കോടതികള്‍ വ്യക്തിസ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന ഭരണകൂടത്തിന്റെ കാട്ടാളത്തത്തെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമായ ഗ്രെറ്റ തുന്‍ബര്‍ഗ് എന്ന പരിസ്ഥിതി പ്രവര്‍ത്തക ഇന്ത്യയിലെ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇറക്കിയ ടൂള്‍കിറ്റ് എഡിറ്റു ചെയ്ത് പ്രചരിപ്പിച്ചുവെന്ന പേരിലാണല്ലോ ദിശാരവിയെന്ന യുവതിയെ പൊലിസ് പിടികൂടുന്നത്. ദിവസങ്ങളോളം തുറുങ്കില്‍ കിടന്ന ദിശയ്ക്കു ജാമ്യം അനുവദിച്ചു ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി പൊലിസിനെതിരേ നടത്തിയ രൂക്ഷവിമര്‍ശനം മറക്കാന്‍ കഴിയില്ലല്ലോ.
കോടതി പൊലിസിനെ ഓര്‍മിപ്പിച്ചത് ഇതാണ്: 'സര്‍ക്കാരിനെ വിമര്‍ശിച്ചതു കൊണ്ടു രാജ്യദ്രോഹം ചുമത്താനാവില്ല. ദിശ രവിക്കെതിരേ ആരോപണമായി പറയുന്ന ടൂള്‍കിറ്റില്‍ ആക്രമണാഹ്വാനമില്ല. ആഗോളതലത്തില്‍ അഭിപ്രായം രൂപീകരിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആശയവിനിമയത്തിന് അതിര്‍ത്തി കെട്ടാനാവില്ല. ഭാവിയില്‍ തെളിവു കിട്ടുമെന്ന പ്രതീക്ഷയില്‍ പൗരസ്വാതന്ത്ര്യം തടയാനാവില്ല'. നീതിപീഠത്തിന്റെ പരാമര്‍ശത്തില്‍ ഭരണകൂടത്തിന്റെ നടപടി എത്രമാത്രം ജനാധിപത്യവിരുദ്ധമാണെന്നു വ്യക്തമാകുന്നുണ്ട്.


ഇന്ത്യയിലെ പരമോന്നത നീതിപീഠവും ഇതേ രീതിയില്‍ അതിരൂക്ഷമായ പരാമര്‍ശമാണ് ഈയിടെ നടത്തിയത്. ജമ്മുകശ്മിരിനു പ്രത്യേകപദവി നല്‍കുന്ന ഭരണഘടനാവകുപ്പു റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കശ്മിരിലെ ഏറെ ജനകീയനായ നേതാവും മുന്‍മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്ക്കതിരേ, സര്‍ദാര്‍പട്ടേലിന്റെ പേരിലുള്ളൊരു സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി തള്ളി സുപ്രിംകോടതി നടത്തിയ പരാമര്‍ശം ഇങ്ങനെയാണ്: 'കേന്ദ്രതീരുമാനത്തിനെതിരേ നിലപാടെടുക്കുന്നത് രാജ്യദ്രോഹമല്ല'.


കേസ് ഫയല്‍ ചെയ്ത ഹിന്ദുത്വവാദികളായ രണ്ടുപേര്‍ക്കെതിരേ കോടതി അരലക്ഷം രൂപ ഈടാക്കുകയും ചെയ്തു. നീതിപീഠങ്ങള്‍ ആവര്‍ത്തിച്ചു വിമര്‍ശിച്ചിട്ടും മോദിയുടെ കേന്ദ്രസര്‍ക്കാരോ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരുകളോ ഏകാധിപത്യപ്രവണതയില്‍ നിന്നു തെല്ലും പിറകോട്ടു മാറുന്നില്ലെന്നതാണ് അനുഭവം.
ഉത്തരേന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു. ഏതെങ്കിലും സര്‍ക്കാരിനെ അട്ടിമറിക്കാനോ രാജ്യത്തെ അസ്ഥിരപ്പെടുത്താനോ ഒന്നുമല്ല പഞ്ചാബിലെയും ഹരിയാനയിലെയും യു.പിയിലെയും ലക്ഷക്കണക്കിനു കര്‍ഷകര്‍ സമരം ചെയ്യുന്നത്. തങ്ങളുടെ അധ്വാനഫലം കോര്‍പറേറ്റ് ഭീമന്മാര്‍ തട്ടിയെടുക്കാന്‍ വഴിയൊരുക്കുന്ന പുതിയ നിയമഭേദഗതിക്കെതിരേയാണു കര്‍ഷകസമരം. പൊരിവെയിലിലും കൊടുംതണുപ്പിലും നടുറോട്ടിലിരുന്നു രാപ്പകല്‍ ഭേദമില്ലാതെ ഇത്രയും ദിവസം സമരം നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാതെ 'നിയമം പിന്‍വലിക്കുന്ന പ്രശ്‌നമേയില്ലെ'ന്നു വെല്ലുവിളി ഉയര്‍ത്തുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്.
കര്‍ഷകസമരത്തെ അനുകൂലിച്ച ദലിത് ആക്ടിവിസ്റ്റ് നവ്ദീപ് കൗറിന് അനുഭവിക്കേണ്ടി വന്ന കൊടുംക്രൂരതകളും എല്ലാം സഹിച്ചിട്ടും ആ മഹതി സധൈര്യം നടത്തിയ പ്രഖ്യാപനവും കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നതാവും ഉചിതമെന്നു തോന്നുന്നു. ഒരു മാസക്കാലമാണ് നവ്ദീപ് കൗറിന് ജയിലിലും വിവിധ പൊലിസ് സ്റ്റേഷനുകളിലുമായി മാനസികവും ശാരീരികവുമായ ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നത്.


'നീ നീചജാതിക്കാരിയാണ്. ഓട വൃത്തിയാക്കേണ്ടവള്‍. ആ പണി ചെയ്ത് അടങ്ങിക്കഴിഞ്ഞാല്‍ മതി. അതിനുപകരം സമൂഹത്തെ നന്നാക്കാന്‍ വന്നാല്‍ ജീവനുണ്ടാകില്ല' എന്നു തുടങ്ങിയ ഭീഷണികളാണു നവ്ദീപിനു നേരേ ഉണ്ടായത്. പൊലിസ് സ്റ്റേഷനുകള്‍ മാറി മാറി പാര്‍പ്പിച്ചു നടത്തിയ പീഡനത്തിനു കൈയും കണക്കുമില്ല.
എല്ലാം സഹിച്ച് ഒടുവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നവ്ദീപ് കൗര്‍ നടത്തിയ പ്രതികരണം ഇങ്ങനെയാണ്:'ഇപ്പോള്‍ പോരാടിയില്ലെങ്കില്‍... ഒരിക്കലും കഴിയില്ല'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago