സഊദിയിൽ പ്രൊഫഷൻ പരീക്ഷകൾ ജൂലൈ മുതൽ, ആയിരത്തോളം പ്രൊഫഷനുകൾക്ക് ബാധകമാകും
റിയാദ്: സഊദിയിൽ തൊഴിൽ മേഖല നൈപുണ്യമുള്ള ആളുകൾക്ക് മാത്രമാക്കുന്നതിനുള്ള തൊഴിൽ പരീക്ഷ ജൂലൈ മുതൽ പ്രാബല്യത്തിൽ വരുമെന്ന് സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴിൽ വിപണിയിലെ പ്രൊഫഷണൽ തൊഴിലാളികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. തൊഴിൽ നിർവഹിക്കുന്നതിന് ആവശ്യമായ അടിസ്ഥാന കഴിവുകൾ ഉണ്ടോയെന്ന് പരിശോധിച്ചുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക, തൊഴിൽ പരിശീലനത്തിനുള്ള പൊതു സംഘടനയുടെയും സഹകരണത്തോടെ പരിപാടി നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സഊദി ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ അനുസരിച്ച് 23 പ്രൊഫഷണൽ മേഖലകളിൽ വരുന്ന ആയിരത്തിലധികം പ്രത്യേക പ്രൊഫഷണലുകളെയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്
പ്രോഗ്രാം രണ്ട് ട്രാക്കുകളിലായി പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യാന്തര പരീക്ഷാകേന്ദ്രങ്ങളുമായി സഹകരിച്ച് രാജ്യത്ത് എത്തുന്നതിനുമുമ്പ് അവരുടെ രാജ്യങ്ങളിലെ പ്രൊഫഷണൽ തൊഴിലാളികളെ പരിശോധിക്കുകയെന്നതാണ് ഒന്നാമത്തേത്. നിലവിൽ രാജ്യത്തുള്ള പ്രൊഫഷണൽ തൊഴിലാളികളെ സഹകരിച്ച് പരിശോധിക്കാൻ ലക്ഷ്യമിടുന്നതാണ് രണ്ടാമത്തേത്. അംഗീകൃത പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങൾ വഴിയായിരിക്കും ഇത് നടപ്പിലാക്കുക.
2021 ജൂലൈ മുതൽ സ്ഥാപനത്തിന്റെ വലുപ്പത്തിനനുസരിച്ച് ക്രമേണ പരീക്ഷ ബാധ്യതയുണ്ടെന്നതിനാൽ, രാജ്യത്ത് നിലവിലുള്ള തൊഴിലാളികളുടെ പ്രൊഫഷണൽ തൊഴിൽ നൈപ്പുണ്യം പരിശോധിക്കാൻ മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്ഷണൽ കാലയളവിൽ ഇതിനുള്ള ശ്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ പ്രോഗ്രാമിന്റെ വെബ്സൈറ്റ് സന്ദർശിച്ച് തൊഴിലാളികളുടെ ക്ഷമത പരിശോധിക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."