HOME
DETAILS

ബംഗാള്‍: മുസ്‌ലിം വോട്ടുകള്‍ ഇത്തവണയെങ്ങോട്ട്?

  
backup
March 08 2021 | 02:03 AM

65142514214-2


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതുതായി രൂപം കൊടുത്ത പീര്‍സാദ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് ഇത്തവണ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാണ്. ത്രികോണ മത്സരം നടക്കുന്ന ബംഗാളില്‍ മുസ്‌ലിംവോട്ടുകള്‍ ഇത്തവണ വിഭജിച്ച് പോകില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗാളിലേക്ക് ആസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ വരവ്. ഇതോടെ പുതിയൊരു ആശയക്കുഴപ്പമാണ് ബംഗാളിലെ മുസ്‌ലിംവോട്ടര്‍മാരില്‍ രൂപപ്പെട്ടിരിക്കുന്നത്. 27 ശതമാനമാണ് ബംഗാളില്‍ മുസ്‌ലിംകള്‍. എന്നാല്‍ മുസ്‌ലിം വോട്ടര്‍മാര്‍ 30 ശതമാനം വരും. മുസ്‌ലിംവോട്ടര്‍മാര്‍ ബംഗാളിലെ എക്കാലത്തെയും വിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള ശക്തിയാണ്.


125 മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടര്‍മാര്‍ 20 ശതമാനത്തിലധികമാണ്. 59 മണ്ഡലങ്ങളില്‍ അത് 40 ശതമാനത്തിലധികം വരും. ബംഗാള്‍ ചരിത്രത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്ന മുസ്‌ലിംകള്‍ പിന്നാലെ 30 വര്‍ഷത്തിലധികം ഇടതുപക്ഷത്തിന്റെ ശക്തമായ വോട്ടുബാങ്കായി. പിന്നാലെ തൃണമൂലിനെ അധികാരത്തിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചതും ഇതെ മുസ്‌ലിംകളാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 43 ശതമാനമാണ് തൃണമൂല്‍ വോട്ട് വിഹിതം. എന്നാല്‍ 20 ശതമാനം മുസ്‌ലിംകളുള്ള മണ്ഡലങ്ങളില്‍ ഇത് 46 ശതമാനം വരെ എത്തിയിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് 28 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന, മുസ്‌ലിംകള്‍ 40 ശതമാനത്തിലധികമുള്ള മണ്ഡലങ്ങളില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ അത് 45 ശതമാനമായി ഉയര്‍ന്നു.


ഇതിലേക്കാണ് പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയുമായി പീര്‍സാദ അബ്ബാസ് സിദ്ദീഖി വന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. സിദ്ദീഖിയും ഉവൈസിയും സഖ്യമുണ്ടാക്കി മത്സരിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്. സിദ്ദീഖി ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസ് വിരുദ്ധനായ ഉവൈസിക്ക് ഈ സഖ്യത്തിന്റെ ഭാഗമാകാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ തനിച്ചു മത്സരിക്കുമെന്നാണ് ഉവൈസിയുടെ പ്രഖ്യാപനം. എന്നാല്‍ ഇതില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിന് താല്‍പര്യമില്ല. മാല്‍ദ, ഉത്തര്‍ ദിനജ്പൂര്‍, ദക്ഷിണ്‍ ദിനജ്പൂര്‍, കൂച്ച്‌ബെഹര്‍, ആലിപൂര്‍ദുവാര്‍ തുടങ്ങിയ ജില്ലകളിലെ ബംഗാളിലെ ഉറുദു സംസാരിക്കുന്ന മുസ്‌ലിംകളുടെ വോട്ടുകള്‍ നേടാന്‍ ഉവൈസിക്ക് കഴിയും. മുസ്‌ലിംവോട്ടുകള്‍ കൂടി കൈവിട്ടാല്‍ തൃണമൂലിന് അത് വലിയ തിരിച്ചടിയുണ്ടാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago