HOME
DETAILS
MAL
കണ്ണുനിറഞ്ഞ് കുഞ്ഞാമൻ
backup
March 07 2022 | 04:03 AM
സ്വന്തം ലേഖകൻ
മലപ്പുറം
പാണക്കാടിന്റെ ഉമ്മറത്ത് കുഞ്ഞാമൻ കാത്തുനിന്നു, പ്രിയ തങ്ങളെ അവസാനമായി ഒന്നുകാണാൻ. കേട്ട വാർത്ത മനസിനെ നിയന്ത്രിക്കാനാവാത്തതാണ്.
വാക്കുകളിൽ ഇടർച്ച, കണ്ണിന് നനവ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഉറ്റചങ്ങാതിയായിരുന്ന കുഞ്ഞാമൻ പാണക്കാട് കുടുംബവുമായി 67 വർഷമായി സൗഹൃദത്തിലാണ്.
ഹൈദരലി തങ്ങളും കുഞ്ഞാമനും സമപ്രായക്കാരും അയൽവാസികളുമാണ്. പാണക്കാട് പൂക്കോയ തങ്ങളുടെ കാലത്ത് തന്നെ കുഞ്ഞാമൻ പാണക്കാട്ട് എത്തിയിരുന്നു. ഹൈദരലി തങ്ങളുമായി അടുത്ത ബന്ധമായിരുന്നു. ജോലി ഇല്ലാത്ത സമയത്തെല്ലാം കുഞ്ഞാമൻ പാണക്കാട്ടുണ്ടാകും.
കുഞ്ഞാമന്റെ കുടംബത്തിനും അടുത്ത ബന്ധമാണ് പാണക്കാട് തങ്ങളുമായി. മക്കളുടെ വിവാഹമടക്കം നടത്തിക്കൊടുക്കാനും പാണക്കാട് ഹൈദരലി തങ്ങളായിരുന്നു മുന്നിട്ടിറങ്ങിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."