HOME
DETAILS

സഊദി അരാംകൊ ആക്രമണം; ശക്തമായി അപലപിച്ച് ലോകരാജ്യങ്ങളും കൂട്ടായ്മകളും

  
backup
March 08, 2021 | 12:52 PM

arab-and-international-condemnations-of-the-houthi-attack-on-the-kingdom

    റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖങ്ങളില്‍ ഒന്നായ കിഴക്കൻ സഊദിയിലെ റാസ് തന്നൂറ തുറമുഖത്തെ പെട്രോളിയം ടാങ്കുകളുടെ യാര്‍ഡുകളിലൊന്ന് ലക്ഷ്യമിട്ടും ദഹ്‌റാനില്‍ സഊദി അറാംകൊ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ ശ്രമിച്ചതിനെ ശക്തമായി അപലപിച്ചും സഊദിക്ക് പിന്തുണ നൽകിയും ലോക രാജ്യങ്ങൾ. വിവിധ കൂട്ടായ്മകളും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

      അറബ് പാർലമെന്റ്, മുസ്‌ലിം വേൾഡ് ലീഗ്, ഓർഗാനൈസേഷൻ ഓഫ്‌ ഇസ്‌ലാമിക് കോർപറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നീ കൂട്ടായ്മകളും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ബാലിസ്റ്റിക് മിസൈലും ഡ്രോണും ഉപയോഗിച്ച് റാസ് തന്നൂറയിലും ദഹ്‌റാനിലും ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചതിലൂടെ ലോകത്തെ ഊര്‍ജ സുരക്ഷയെയാണ് ലക്ഷ്യമിട്ടതെന്ന് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സഊദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയുമാണ് ഈ ആക്രമണങ്ങളിലൂടെ ഉന്നമിടുന്നതെന്നും ഇത്തരം ഭീകരാക്രമണങ്ങളില്‍ സഊദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും യുഎഇ പറഞ്ഞു.

   ആക്രമണങ്ങളെ ഖത്തര്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമായ നശീകരണ പ്രവര്‍ത്തനമാണിത്. കാരണങ്ങളും പ്രേരകങ്ങളും എന്തു തന്നെയായാലും അക്രമങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും നിരാകരിക്കുന്ന കാര്യത്തില്‍ ഖത്തറിന് ഉറച്ച നിലപാടാണുള്ളതെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

   ഹൂത്തി ആക്രമണങ്ങളെ ഈജിപ്തും അപലപിച്ചു. ഇത്തരം ഭീരുത്വമാര്‍ന്ന നശീകരണ, ശത്രുതാപരമായ ആക്രമണങ്ങള്‍ ചെറുക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവന്‍ നടപടികളെയും ഈജിപ്ത് പൂര്‍ണമായി പിന്തുണക്കുമെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

     അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിച്ചും സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ അവഗണിച്ചും ഹൂത്തികള്‍ തുടരുന്ന ആക്രമണങ്ങള്‍ സൗദി അറേബ്യയുടെ സുരക്ഷക്കും മേഖലാ സ്ഥിരതക്കും എതിരാണെന്ന് കുവൈത്ത് വിദേശ മന്ത്രാലയം പറഞ്ഞു. റാസ് തന്നൂറ, ദഹ്‌റാന്‍ ആക്രമണങ്ങളെ ബഹ്‌റൈനും ഫലസ്തീനിയും ജിബൂത്തിയും ലെബനോനും ശക്തിയായ ഭാഷയില്‍ അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  5 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  5 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  5 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  5 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  5 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  5 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  5 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  5 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  5 days ago