അബുദാബി ഗ്രീൻ ലിസ്റ്റിൽ സഊദി അറേബ്യയും, ഇനി ക്വാറന്റൈൻ ആവശ്യമില്ല
അബുദാബി: അബുദാബിയുടെ ഗ്രീൻ ലിസ്റ്റിൽ സഊദി അറേബ്യയെയും ഉൾപ്പെടുത്തി. ഇതോടെ സഊദിയിൽ നിന്നും അബുദാബിയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി മുതൽ ക്വാറന്റൈൻ ആവശ്യമുണ്ടാകുകയില്ല. അബുദാബി കൾച്ചറൽ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെൻറ് ആണ് ലിസ്റ്റ് പുതിക്കിയത്. സഊദിയോടൊപ്പം ഖസാകിസ്ഥാൻ, മൊറൊക്കോ, തുടങ്ങിയ രാജ്യങ്ങളും ഇടം നേടിയിട്ടുണ്ട്.
കൂടാതെ, ആസ്ത്രേലിയ, ഭൂട്ടാൻ, ബ്രൂണൈ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കൊങ്, ഐസ്ലാന്റ്, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് അപ്ഡേറ്റഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ. ഗ്രീൻ ലിസ്റ്റിൽ ഇടം നേടിയ രാജ്യങ്ങളിൽ നിന്ന് അബുദാബിയിൽ എത്തുമ്പോൾ ഇവർക്കിനി ക്വാറന്റൈൻ ആവശ്യമുണ്ടാകുകയില്ല. അബുദാബി എയർപോർട്ടിൽ ഇറങ്ങുമ്പോൾ പിസിആർ മാത്രമായിരിക്കും നിർബന്ധം.
യുഎഇ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിന് ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കർശന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർ എന്നതിലുപരി ഈ രാജ്യങ്ങളിൽ കൂടി യാത്ര ചെയ്യുന്നവർക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."