HOME
DETAILS
MAL
വ്യാജ മദ്യഒഴുക്ക്; സംയുക്ത സ്ക്വാഡ് രൂപീകരിച്ചു
backup
August 19 2016 | 17:08 PM
മാനന്തവാടി: ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും വിപണനവും തടയാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപീകരിച്ചു.
എക്സൈസ്, റവന്യു, പൊലിസ്, വനം വകുപ്പുകള്‍ ചേര്‍ന്നാണ് സ്ക്വാഡ് രൂപീകരിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മദ്യവും മയക്കുമരുന്നും കടത്തുന്നത് തടയാന്‍ വാഹന പരിശോധനയും കര്‍ശനമാക്കും. കൂടാതെ കോളനികള്‍ കേന്ദ്രീകരിച്ചുളള വ്യാജമദ്യ ഉല്പാദനവും വിപണനവും തടയാന്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. വ്യാജമദ്യ വില്പനയും വിപണനവും നടക്കുന്ന വിവരങ്ങള്‍ 9447097704, 940069667 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."