പട്ടാമ്പി തന്നെ വേണം, പാലക്കാട് ജില്ലയില്‍ മറ്റൊരു സീറ്റും വേണ്ട- നിലപാടിലുറച്ച് ലീഗ് ജില്ലാ നേതൃത്വം
പട്ടാമ്പി: അധിക സീറ്റ് പട്ടാമ്പി തന്നെ വേണമെന്നുറച്ച് ലീഗ്. പട്ടാമ്പിയല്ലെങ്കില് പാലക്കാട് ജില്ലയില്‍ മറ്റൊരു സീറ്റ് വേണ്ടെന്ന നിലപാടിലാണ് ലീഗ് ജില്ലാ നേതൃത്വം. പട്ടാമ്പിയില്‍ പാര്‍ട്ടിക്ക് കൃത്യമായ സംഘടനാ സംവിധാനമുണ്ടെന്നും മുനിസിപ്പല്‍ പഞ്ചായത്ത് മെമ്പര്‍മാരുണ്ടെന്നും ഇതെല്ലാം അനുകൂലമാവുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ഇവിടെ വിജയപ്രതീക്ഷയും പാര്‍ട്ടി പ്രകടിപ്പിക്കുന്നു. അതേസമയം, സംസ്ഥാന നേതൃത്വം എന്ത് തീരുമാനമെടുക്കുമെന്ന ആശങ്കയിലാണ് ജില്ലാ പ്രതിനിധികള്‍ ഇന്ന് സംസ്ഥാന നേതൃത്വം യോഗം ചേരുന്നുണ്ട്.
പട്ടാമ്പി കൊടുക്കാനാകില്ലെന്നും കോങ്ങാട് നല്‍കാമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
ലീഗിന് മൂന്ന് അധിക സീറ്റ് നല്കാന് നേരത്തെ യുഡിഎഫില്‍ ധാരണയായിരുന്നു. എന്നാല്‍ ഏതെല്ലാം മണ്ഡലങ്ങള്‍ എന്നതിലാണ് തര്‍ക്കം. കൂത്തുപറമ്പും പേരാമ്പ്രയുമാണ് ലീഗിന് നല്കാന് തീരുമാനമായ മറ്റു സീറ്റുകള്‍. പട്ടാമ്പിക്ക് പകരം കോങ്ങാട് ആണ് നല്കുന്നതെങ്കില് പേരാമ്പ്രക്ക് പകരം വിജയ സാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യവും ലീഗ് മുന്നോട്ട് വെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."