'ജോസ് കെ മാണി സീറ്റ് വിറ്റു' -പിറവത്ത് സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ജില്‍സ് പെരിയപ്പുറം
കോട്ടയം: പിറവം നിയമസഭാ സീറ്റ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പിറവം മണംഡലത്തില് സി.പി.എമ്മില്‍ നിന്നുള്ള സിന്ധുമോളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് നേതാവ് ജില്‍സ് പെരിയപ്പുറം രംഗത്തെത്തി. മതത്തിനും പണത്തിനും വേണ്ടി ജോസ് കെ മാണി സീറ്റ് വിറ്റെന്ന് ജില്‍സ് ആരോപിച്ചു. ജോസ് കെ മാണി സീറ്റ് വാങ്ങി ചന്തയില്‍ വില്‍ക്കുന്നത് പോലെ വില്‍ക്കുകയാണെന്നായിരുന്നു ജില്‍സിന്റെ പ്രതികരണം.
'ജോസ് കെ മാണി കാണിച്ചത് നെറികേട്, തന്റെ പേര് പറഞ്ഞാണ് ഇത്തവണ കേരള കോണ്‍ഗ്രസ് അവിടെ സീറ്റ് വാങ്ങിയത്, എന്നിട്ട് അത് പണം വാങ്ങി വില്‍ക്കുകയാണ്' ജില്‍സ് പൊട്ടിത്തെറിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിന്റെ നേതാവായ ജില്‍സ് പെരിയപ്പുറം സംഘടനയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് ജില്സത്തെയായിരുന്നു. പിന്നീട് ജോസ് കെ മാണി ഇടപെട്ട് ജില്‍സിനെ മാറ്റി സി.പി.എമ്മില്‍ നിന്നുള്ള സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."