2011 ഫുക്കുഷിമ ദുരന്തസ്മരണയില്‍ ജപ്പാന്‍
ടോക്കിയോ: 20,000 ആളുകള്‍ ഇരകളാക്കപ്പെട്ട, ശക്തമായ ഭൂചലനവും തുടര്‍ന്നുണ്ടായ സുനാമിയും, അതുകാരണമുണ്ടായ ആണവദുരന്തം... ആ വേദനകള്‍ തീര്‍ത്ത ദുരന്ത ദിനത്തിന്റെ പത്താമാണ്ടില്‍ ഓര്‍മകള്‍ പങ്കുവച്ച് ജപ്പാനികള്‍. 1984 ലെ ചെര്‍ണോബില്‍ ദുരന്തത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ആണവദുരന്തത്തിനാണ് 2011 മാര്‍ച്ച് 11ന് ജപ്പാന്‍ സാക്ഷിയായത്.
പ്രിയപ്പെട്ടവരെയും കൂടെയുള്ളവരെയും നഷ്ടപ്പെട്ട ആ ദിനത്തിന്റെ സ്മരണ പുതുക്കി, നൂറുകണക്കിനാളുകള്‍ തീരങ്ങളിലേക്കും ബന്ധുക്കളുടെ ശ്മശാനങ്ങളിലേക്കും പൂക്കളുമായെത്തി. 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിന്റെ വടക്കു-കിഴക്കന്‍ തീരത്തെ പിടിച്ചുലച്ചത്. തുടര്‍ന്നുണ്ടായ സുനാമി ഉയര്‍ന്നടിച്ച് ഫുക്കുഷിമയിലെ ആണവോര്‍ജ്ജ പ്ലാന്റിലും ദുരന്തമുണ്ടായി. അന്തരീക്ഷത്തില്‍ റേഡിയേഷന്‍ വ്യാപിച്ചതോടെ 1,60,000 പേര്‍ക്ക് നാടുവിടേണ്ടിവന്നു.
ടോക്കിയോയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രാജാവ് നാരുഹിറ്റോയും പ്രധാനമന്ത്രി യോഷിഹിദെ സുഗയും സംബന്ധിച്ചു. വര്‍ഷംതോറും നടക്കാറുള്ള പരിപാടിക്ക് കൊവിഡ് ആയതിനാല്‍ ഇപ്രാവശ്യം ആളുകള്‍ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."