രണ്ട് ഏക്കര്‍ വരെയുള്ള എച്ച്.എം.എല്‍ ഭൂമിക്ക് നികുതി സ്വീകരിക്കും
കല്‍പ്പറ്റ: കാര്‍ഷികാവശ്യത്തിന് ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ (എച്ച്.എം.എല്‍) നിന്ന് കര്‍ഷകര്‍ വാങ്ങിയ രണ്ടേക്കര്‍ ഭൂമിക്ക് നിരുപാധികം നികുതി സ്വീകരിക്കുമെന്ന് സി.കെ ശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഭൂനികുതി സ്വീകരിക്കപ്പെടാത്ത കര്‍ഷകര്‍ക്കായി ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ കാരണങ്ങള്‍ക്കൊണ്ട് കര്‍ഷകരില്‍ നിന്ന് നികുതി സ്വീകരിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എം.എല്‍.എ മുന്‍കൈയെടുത്താണ് പ്രത്യേക അദാലത്ത് സംഘടിപ്പിച്ചത്. 15 ഏക്കര്‍ വരെയുള്ള ഭൂമിയുടെ കാര്യത്തിലും വനംവകുപ്പുമായി തര്‍ക്കമുള്ള ഭൂമിയുടെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും എം.എല്‍.എ അറിയിച്ചു.
അദാലത്തില്‍ 1081 പരാതികള്‍ ലഭിച്ചതില്‍ 84 എണ്ണം തീര്‍പ്പാക്കി. 997 പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കും.
എം.ഡി.എം കെ.എം രാജു, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ കെ ജയപ്രകാശന്‍, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ യു.ജെ ജോസഫ്, എല്‍.ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ചാമിക്കുട്ടി, എല്‍.എ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ കതിര്‍വടിവേലു, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍, കെ മധു, എം.ഡി സെബാസ്റ്റ്യന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീനാ സുനില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."