HOME
DETAILS
MAL
എ.പി അബ്ദുല്‍ വഹാബിനെ ഐ.എന്‍.എല്ലില്‍ നിന്ന് പുറത്താക്കി.
backup
March 09 2022 | 15:03 PM
എ.പി അബ്ദുല്‍ വഹാബിനെ ഐ.എന്‍.എല്ലില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ദേശീയ കമ്മിറ്റിയാണ് നടപടിയെടുത്തത്. വഹാബ് പക്ഷത്തിന്റെ ജനറല്‍ സെക്രട്ടറിയായ നാസര്‍ കോയ തങ്ങളേയും പുറത്താക്കിയിട്ടുണ്ട്.
രൂപീകരണ സമയം മുതല്‍ ഐ.എന്‍.എല്ലിനൊപ്പം ഉണ്ടായിരുന്ന നേതാവാണ് വഹാബ്. ആറ് വര്‍ഷത്തേക്കാണ് ഇരുവരേയും പുറത്താക്കിയത്. കഴിഞ്ഞ മാസം 17 നാണ് ഐ.എല്‍ ഔദ്യോഗികമായി പിളര്‍ന്നത്.
വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു. പ്രസിഡന്റായി എ.പി അബ്ദുല്‍ വഹാബിനെയും ജന.സെക്രട്ടറിയായി നാസര്‍കോയാ തങ്ങളെയുമാണ് തെരഞ്ഞെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."