കാർഡ് രൂപത്തിലുള്ള ഇഖാമ കൊണ്ട് നടക്കൽ നിർബന്ധമില്ല; സഊദി ജവാസാത്ത്
റിയാദ്: കാർഡ് രൂപത്തിലുള്ള ഇഖാമ കൊണ്ട് നടക്കൽ നിർബന്ധമില്ലെന്ന് സഊദി ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് വക്താവ് ക്യാപ്റ്റൻ നാസർ അൽ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ ഇഖാമ സംവിധാനം പ്രാബല്യത്തിൽ വന്നതോടെയാണിത്. വിദേശികൾക്ക് കാർഡ് രൂപത്തിലുള്ള ഇഖാമയോ ഡിജിറ്റൽ ഇഖാമയി ഏതെങ്കിലും ഒന്ന് കയ്യിൽ കരുതാനുള്ള ഓപ്‌ഷൻ ഉണ്ടെന്നു അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സഊദി ജവാസാത്ത് ഡിജിറ്റൽ ഇഖാമ സംവിധാനം പ്രാബല്യത്തിൽ വരുത്തിയത്. അബഷിർ ഇന്റിവിജ്വൽ ആപ്പിലൂടെ നിർമ്മിക്കാൻ സാധിക്കുന്ന ഡിജിറ്റൽ ഇഖാമ ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാനാകുമെന്നതാണ് ഏറെ പ്രത്യേകത. എന്നാൽ, ആപ്പിൽ ഇത് ആക്ടിവേറ്റ് ചെയ്യാൻ ഇന്റർനെറ്റ് നിര്ബന്ധമായാണ്. ഇതിലെ ക്യൂ ആർ കോഡ് സംവിധാനം വഴിയാണ് പരിശോധന സമയത്ത് വിദേശികളുടെ ഇഖാമ സ്റ്റാറ്റസ് അറിയാൻ സാധിക്കുന്നത്.
ദേശീയ വിവര കേന്ദ്രവുമായി സഹകരിച്ച് മന്ത്രാലയം വികസിപ്പിച്ചെടുത്ത അബിഷിർ വ്യക്തിഗത പോർട്ടൽ ഉപയോഗിച്ച് ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ ഐഡി ഇലക്ട്രോണിക് ഇടപാടുകളുടെയും വികസനത്തിൽ ഒരു വഴിത്തിരിവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."