വിദ്യാര്‍ഥികള്‍ക്ക് വേണ്ടത് തൊഴില്‍; സര്‍ക്കാര്‍ നല്‍കുന്നത് പൊലിസിന്റെ തൊഴിയും ദേശദ്രോഹി മുദ്രയും- രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. സ്റ്റുഡന്റ്‌സ് വാണ്ട്‌സ് ജോബ്‌സ് എന്ന ഹാഷ്ടാഗിലാണ് രാഹുലിന്റെ പ്രതികരണം.
വിദ്യാര്‍ഥികള്‍ക്ക് വേണ്ടത് തൊഴിലാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്നത് പൊലിസ് ദണ്ഡുകള്‍, ജലപീരങ്കി, ദേശദ്രോഹി മുദ്ര, പിന്നെ തൊഴിലില്ലായ്മയും- അദ്ദേഹം ട്വീറ്റ് ചെയ്തു.
India is no longer a democratic country. pic.twitter.com/iEwmI4ZbRp
— Rahul Gandhi (@RahulGandhi) March 11, 2021
ഇന്ത്യ ജനാധിപത്യരാജ്യമല്ലാതായെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ രാജ്യത്തിലേക്ക് ഇന്ത്യയെ തരംതാഴ്ത്തിയ പഠന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്ഥാനെ പോലെ സ്വേച്ഛാധിപത്യഭരണമെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ നേരത്തെ ഇന്ത്യയെ സ്വതന്ത്ര രാജ്യത്തില്‍ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു. 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."