മത്സരിക്കുന്നത് 27 സീറ്റില്‍; 25 സീറ്റിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, ലിസ്റ്റില്‍ വനിതാ സ്ഥാനാർഥിയും
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും. പുനലൂർ /ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കും. 1996 ല്‍ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച ശേഷം ആദ്യമായാണ് ലീഗ് ഒരു വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത്.
മൂന്ന് ടേം എന്ന നിബന്ധന വെച്ചുകൊണ്ടാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ഇതില്‍ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, കെ.എന്‍.എ ഖാദര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.
ലീഗ് സ്ഥാനാർഥികള്‍
കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്,
കാസറഗോഡ് : എന്‍എ നെല്ലിക്കുന്ന്,
അഴീക്കോട് : കെ.എം ഷാജി,
കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്,
കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള,
തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ് ,
വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,
മലപ്പുറം : പി. ഉബൈദുല്ല,
കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
തിരൂരങ്ങാടി : കെ.പി.എ. മജീദ്
തിരൂര്‍ : കുറുക്കോളി മൊയ്തീന്‍
ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
ഏറനാട് : പി. കെ ബഷീര്‍
മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
താനൂര്‍ : പി.കെ. ഫിറോസ്
കൊടുവള്ളി : ഡോ. എം.കെ. മുനീര്‍
മങ്കട : മഞ്ഞളാംകുഴി അലി
വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍
കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍
കോങ്ങാട് : യു.സി. രാമന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."