രാജീവ് ഗാന്ധി വധക്കേസ് പേരറിവാളന് ജാമ്യം ജാമ്യം 32 വർഷത്തെ ജയിൽവാസത്തിന് ശേഷം
ന്യൂഡൽഹി
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എ.ജി പേരറിവാളന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു.
ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചതിനെതിരേ പേരറിവാളൻ 2016ൽ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ ഗവായ് എന്നിവരടങ്ങിയ ബഞ്ച് ജാമ്യം അനുവദിച്ചത്. 32 വർഷം ജയിലിൽക്കഴിഞ്ഞതിന് ശേഷമാണ് പേരറിവാളന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പേരറിവാളൻ ഇതിനകം 32 വർഷത്തെ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും മുമ്പ് മൂന്ന് തവണ പരോളിൽ ഇറങ്ങിയപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാമ്യം നൽകുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയായിരുന്നു പേരറിവാളൻ. 2014ൽ സുപ്രിംകോടതി അത് ജീവപര്യന്തമായി ഇളവ് ചെയ്തുനൽകുകയാണുണ്ടായതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് കോടതി മുമ്പാകെ വാദിച്ചിരുന്നു.
ജാമ്യം വിചാരണക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിരിക്കും. എല്ലാ മാസം ആദ്യവാരത്തിലും പ്രാദേശിക പൊലിസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കേസ് ഏപ്രിലിൽ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."