മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു: ലീഗ് സ്ഥാനാര്‍ഥിയിയി എം.പി.അബ്ദുസമദ് സമദാനി
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെക്കൂടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു. എം.പി.അബ്ദുസമദ് സമദാനിയാണ് പി.കെ കുഞ്ഞാലിക്കുട്ടിക്കു പകരക്കാരനായി എത്തുന്നത്.
1959 ല്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ജനിച്ച അബ്ദുസമദ് സമദാനി വാഗ്മി, എഴുത്തുകാരന്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, കലാ, സാഹിത്യ മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ഇംഗ്ലീഷ്, അറബി, സംസ്‌കൃതം, ഹിന്ദി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അദ്ദേഹം പ്രാവിണ്യം നേടിയിട്ടുണ്ട്.
രാജ്യസഭയില്‍ രണ്ടുതവണയും നിയമസഭയില്‍ ഒരു തവണയും അംഗമായി. ഉന്നത വിദ്യാഭ്യാസത്തിനായുള്ള പാര്‍ലമെന്റി ഉപസമിതിയുടെ കണ്‍വീനറായും കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
സൗദി അറേബ്യയിലേക്കും ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലേക്കുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങളില്‍ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമിയിലും കേരള കലാ മണ്ഡലത്തിലും അംഗത്വം വഹിച്ചു.
പ്രഭാഷകനെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതനായ അബ്ദുസമദ് സമദാനിയുടെ ഭാഷാസൗന്ദര്യം മലയാളത്തിലെ കിടയറ്റ പ്രഭാഷകരുടെ ശ്രേണിയിലും ജനഹൃദയങ്ങളിലും ഒരുപോലെ സ്ഥാനം നേടിയിട്ടുണ്ട്.
മഞ്ചേരിയില്‍ സി.പി.എം സ്ഥാനാര്‍ഥിയായി വി.പി സാനുവിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണയും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വി.പി സാനു മത്സരിച്ചിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി എ.പി അബ്ദുല്ലക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെയും ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."