ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ: നേമത്തു വി.ഐ.പികളുണ്ടാകില്ല; ദുര്‍ബല സ്ഥാനാര്‍ഥിയായിരിക്കില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നുറപ്പായി. നേമത്തു നിന്നു മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഇതോടെ അസ്തമിക്കുകയാണ്. 91 സീറ്റുകളിലാവും ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കുക.
നേമം അടക്കം പത്ത് സീറ്റുകളില്‍ അന്തിമതീരുമാനം ആയിട്ടില്ല. നേമത്ത് വി.ഐ.പി സ്ഥാനാര്ഥികളുണ്ടാകില്ല. എം.പിമാരും ഇവിടെ മത്സരിക്കില്ല. എന്നാല്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയാകില്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ദില്ലിയില്‍ നിന്നുണ്ടാവുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇന്ന് തന്നെ ദില്ലിയ്ക്ക് മടങ്ങും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായ ശേഷമായിരിക്കും കെ.പി.സി.സി അധ്യക്ഷന്‍ ദില്ലിയില്‍ നിന്നും മടങ്ങുക.
യു.ഡി.എഫിലെ ബാക്കി സീറ്റുകളില്‍ 27 സീറ്റില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് പത്ത് സീറ്റിലും ആര്.എസ്.പി അഞ്ച് സീറ്റിലും കേരള എന്‍.സി.പി എലത്തൂരിലും പാലായിലും മത്സരിക്കും. ജനതാദള്‍ മലമ്പുഴ സീറ്റിലും സി.എം.പി നെന്മാറയിലും കേരള കോണ്‍ഗ്രസ് ജേക്കബ് പിറവത്തും മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."