സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോകുന്നതില്‍ അതൃപ്തിയുമായി കെ. മുരളീധരന്: ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുത്
തിരുവനന്തപുരം: നേമം ഉള്‍പ്പെടെ തര്‍ക്കമുള്ള കോണ്‍ഗ്രസിന്റെ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നീണ്ടുപോകുന്നതിനിടെ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരന്. ഇങ്ങനെ നീട്ടിക്കൊണ്ടുപോകേണ്ട യാതൊരാവശ്യമില്ലെന്നും ചില മണ്ഡലങ്ങളില്‍ പ്രതിഷേധവും പോസ്റ്ററൊട്ടിക്കലുമൊക്കെ പതിവാണ്.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ചെല്ലുമ്പോള്‍ തനിക്കെതിരേ പന്തംകൊളുത്തി പ്രകടനമുണ്ടായിരുന്നു. എന്നിട്ടും പതിനാറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പോസ്റ്ററൊട്ടിക്കല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവര്‍ ഇരുട്ടിന്റെ സന്തതികളാണ്. നേതാക്കന്മാരോട് ഒന്നുമാത്രമേ അഭ്യര്‍ഥിക്കാനുള്ളൂ. ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുത്. പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കാന്‍ താന്‍ തയാറാണെന്നും മാറി നില്ക്കാന് പറഞ്ഞാല്‍ അതിനും ഒരുക്കമാണെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."