കെ.കരുണാകരനെ തിരുവനന്തപുരത്ത് ഇടതുപക്ഷം തോല്‍പ്പിച്ചിട്ടുണ്ട്: ഉമ്മന്‍ചാണ്ടി നേമത്തേക്കു വരാത്തത് ആ പേടികൊണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയേക്കാള്‍ വലിയ നേതാവായ കെ.കരുണാകരനെ തിരുവനന്തപുരം ലോക്സഭയില്‍ ഇടതുപക്ഷം തോല്‍പ്പിച്ചിട്ടുണ്ടെന്നും ആ കഥ ഓര്മയുള്ളതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി നേമത്തേക്കു വരാത്തതെന്നും സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. കെ.വി സുരേന്ദ്രനാഥാണ് കെ.കരുണാകരനെ പരാജയപ്പെടുത്തിയത്. ചരിത്രം ഉമ്മന്‍ചാണ്ടിക്ക് അറിയാം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി ആയതിനാലാണ് നേമത്ത് മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാഡിനെ അറിയിച്ചത്. ഉമ്മന്‍ ചാണ്ടിയല്ല, ആരു വന്നാലും നേമത്ത് എല്‍.ഡി.എഫ് ജയിക്കും. ഉമ്മന്‍ ചാണ്ടിക്ക് നേമത്തെ കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു.
നേമത്തേയ്ക്ക് രമേശ് ചെന്നിത്തലയും ഇല്ലെന്ന് വ്യക്തമാക്കി. കെ. മുരളീധരനോട് ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ മല്‍സരിക്കാമെന്നാണ് മുരളീധരന് പറഞ്ഞത്. അതിനര്‍ത്ഥം നേമത്ത് ഇടതുപക്ഷം ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ.
നേമത്ത് കുമ്മനം മല്‍സരിക്കുമെന്ന് കേള്‍ക്കുന്നു.
കുമ്മനമല്ല, സാക്ഷാല്‍ അമിത് ഷാ മല്‍സരിച്ചാലും എല്‍ഡിഎഫ് വിജയിക്കുമെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന് ആര്.എസ്.എസിനെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നു. ആര്.എസ്.എസിന്റെ കാക്കി ട്രൗസറും ദണ്ഡും കാണുമ്പോള്‍ പേടിക്കുന്ന കോണ്‍ഗ്രസ്, എങ്ങനെ ബി.ജെ.പിയെ നേരിടുമെന്ന് കോടിയേരി ചോദിച്ചു. ബി.ജെ.പിയുടെ നേതാവ് പറഞ്ഞു കേരളം ബി.ജെ.പിയുടെ ഗുജറാത്താണെന്ന്. കേരളം ഗുജറാത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആ വെല്ലുവിളിയെ നേമത്തെ വോട്ടര്‍മാര്‍ നേരിടണം.
ബിജെപിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിടുന്നത് കടലില്‍ ചാടിയാണോയെന്ന് കോടിയേരി ചോദിച്ചു. കടലില്‍ ബി.ജെ.പി ഉണ്ടോ. ബി.ജെ.പിക്കാര്‍ കരയിലാണ് ഉള്ളത്. കരയില്‍ ബി.ജെ.പിക്ക് എതിരെ യുദ്ധം ചെയ്യേണ്ട രാഹുല്‍ഗാന്ധി കടയില്‍ ചാടിയിട്ട് എന്ത് രാഷ്ട്രീയദൗത്യമാണ് നിര്‍വഹിക്കുന്നത്. ഇത്തരം കോപ്രായങ്ങളിലൂടെയാണൊ രാഹുല്‍ ബിജെപിയെ നേരിടാനൊരുങ്ങുന്നതെന്നും കോടിയേരി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."