വിട്ടു തരില്ല... വിട്ടുതരില്ല...ഉമ്മന്‍ ചാണ്ടിയെ വിട്ടുതരില്ല: പുതുപ്പള്ളിയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോട്ടയം: ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നു വിട്ടുതരില്ലെന്നാവശ്യവുമായി ആത്മഹത്യാ ശ്രമവും പ്രതിഷേധ പ്രകടനവും. നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാവാശ്യമുയര്ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുപ്പള്ളിയില്‍ സംഘടിച്ചത്. ഈ ആവശ്യമുന്നയിച്ച് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രകടനവുമായെത്തുകയായിരുന്നു. ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കു ശേഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളയിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പ്രവര്‍ത്തകരുടെ പ്രതികരണം.
ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. മീനടം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജസ്റ്റിന് ജോണ്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കി. ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുന്നില്‍ അദ്ദേഹത്തിന്റെ വലിയ കട്ടൗട്ടും പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."