HOME
DETAILS

പിതാവിന്റെ ഉപദേശം

  
backup
March 13 2021 | 19:03 PM

468465156-2

ഒരു പിതാവ് തന്റെ അതിസുന്ദരിയായ മകളെ വല്ലാതെ സ്‌നേഹിച്ചു. വലിയ പരിഗണനയാണവള്‍ക്ക് അദ്ദേഹം നല്‍കിയത്. അവളെ ഉടന്‍ വിവാഹം ചെയ്തു കൊടുക്കണമെന്നും അല്ലെങ്കില്‍ അതവളുടെ സല്‍പേരിനെ ബാധിക്കുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. നാട്ടിലെ സ്ത്രീകളുടെ അസൂയക്ക് പാത്രമാവുന്നത് അദ്ദേഹം ഭയന്നു. അതിനാല്‍ ചെറുപ്രായത്തില്‍ തന്നെ കല്യാണം നടത്താന്‍ അദ്ദേഹം നിശ്ചയിച്ചു.


ഏറ്റവും അനുയോജ്യന്‍ എന്ന് തനിക്ക് ഉറപ്പൊന്നുമില്ലാത്ത, തന്റേതിനേക്കാള്‍ താണ സാമൂഹിക പദവിയില്‍ ഉള്ള, സാമ്പത്തികമായി നല്ല നിലയിലൊന്നുമില്ലാത്ത ഒരാള്‍ക്ക് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ പിതാവ് തീരുമാനിച്ചു. എത്രയും വേഗം മകള്‍ സുമംഗലിയായി കാണുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. 'മകളെ'അദ്ദേഹം ഉപദേശിച്ചു. 'നിന്നെ നിന്റെ പദവിക്ക് ഒത്തവനല്ലാത്ത ഒരുവനു വിവാഹം ചെയ്തുകൊടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. അവന്റെ കാര്യം വലിയ ഉറപ്പില്ലാത്തതിനാല്‍ നീ പെട്ടെന്ന് ഗര്‍ഭവതിയാവാതെ സൂക്ഷിക്കണം'.


'അങ്ങനെയാവാം അച്ഛാ. അച്ഛന്‍ പറയ്യുന്നതുപോലെ ഞാന്‍ ശ്രദ്ധിക്കാം'. അവള്‍ അനുസരണയോടെ പറഞ്ഞു. മകളും മരുമകനും താമസിച്ചത് അധികം ദൂരെയായിരുന്നില്ല. അതിനാല്‍ മകളെ കാണുമ്പോഴെല്ലാം പിതാവ് തന്റെ ഉപദേശം ആവര്‍ത്തിച്ചു.


പിതാവിനു മന:സമാധാനമാവട്ടെ എന്നു കരുതി അവള്‍ തന്റെ പരന്ന വയറു കാണിച്ചുകൊടുക്കും.
പക്ഷേ, ഒരുനാള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ആറു മാസം അവള്‍ വളരെ സമര്‍ഥമായി പിതാവില്‍നിന്നു ഒളിച്ചുവച്ചു. ആറു മാസം കഴിഞ്ഞപ്പോള്‍ പൊന്തിയ വയറ് ഒളിച്ചു വയ്ക്കാന്‍ അവള്‍ക്കു സാധിച്ചില്ല.
'എന്താണിത്?'- അച്ഛന്‍ ദേഷ്യപ്പെട്ടു. 'അവനില്‍ നിന്ന് അകലം പാലിക്കണമെന്ന് ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ? അതോ എന്റെ ഉപദേശം നീ മുഖവിലയ്‌ക്കെടുക്കാതെ കാറ്റില്‍ പറത്തുകയായിരുന്നോ?'. തന്റെ മകള്‍ക്ക് ഇനി രക്ഷയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 'അച്ഛാ'... അവള്‍ വിനീതയായി പറഞ്ഞു: 'സ്ത്രീയും പുരുഷനും തീയും പരുത്തിയും പോലെയല്ലേ? എനിക്കെങ്ങനെ അവനെ എന്നന്നേക്കുമായി ഒഴിവാക്കാന്‍ കഴിയും?'


'ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ, അവനെ കിടക്കയിലേക്ക് സ്വാഗതം ചെയ്യരുതെന്ന്. അഥവാ ഒരുമിച്ചു കിടന്നാല്‍ ഗര്‍ഭിണിയാക്കാന്‍ സമ്മതിക്കരുതെന്ന്. അവന് രതിമൂര്‍ച്ഛ സംഭവിക്കാന്‍ പോകുന്ന സമയത്ത് നിനക്ക് അവനെ തള്ളി മാറ്റാമായിരുന്നു'. പിതാവ് വെട്ടിത്തുറന്ന് സംസാരിച്ചു.
'അച്ഛാ രതിമൂര്‍ച്ഛ സംഭവിക്കാന്‍ പോവുകയാണെന്ന് എനിക്കെങ്ങനെ മനസിലാവും?'. 'അവന്‍ കണ്ണുകള്‍ ഇറുക്കിയടക്കും'. അച്ഛന്‍ ഒരു ശബ്ദം പുറപ്പെടുവിച്ചു. 'അച്ഛാ അപ്പോള്‍ എന്റെ രണ്ടു കണ്ണുകളുമടഞ്ഞിട്ടുണ്ടാകുമല്ലോ?'- മകള്‍ പറഞ്ഞു. തന്റെ ഉപദേശങ്ങള്‍ കൊണ്ട് പ്രയോജനമുണ്ടായില്ലല്ലോ എന്ന് ആ പിതാവ് ഖേദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍ പാണക്കാട്ട്

Kerala
  •  25 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  25 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  25 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  25 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  25 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  25 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  25 days ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago