'നേമത്ത് മാത്രമല്ല മുളീധരന്‍ എവിടേയും ശക്തന്‍'- ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: നേമം നിയമസഭാ സീറ്റില്‍ കെ. മുരളീധരനാണ് മത്സരിക്കുന്നതെന്ന്് സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുരളീധരന്‍ എവിടേയും ശക്തനാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ മുരളീധരന് വേണമെങ്കില്‍ ഇളവു നല്‍കാം. മുരളിക്ക് ഇളവ് നല്‍കിയാംല്‍ മറ്റുള്ളവര്‍ പ്രശ്‌നമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണികള്‍ക്ക് ഏറെ സ്വീകാര്യനാണ് മുരളീധരന്‍ എന്നതും നേമത്ത് നിന്ന് മത്സരിച്ച് മുഖ്യമന്ത്രിയായ കരുണാകരന്റെ മകനാണ് എന്നതും അനുകൂല ഘടകമായി നേതൃത്വം കണക്കു കൂട്ടുന്നു. മാത്രമല്ല ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസ് ആണെന്ന ഇമേജും നേതൃത്വം ലക്ഷ്യമിടുന്നു.
താന്‍ ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കൂ എന്ന് പറഞ്ഞ അദ്ദേഹം. മറ്റെവിടേയും മത്സരിക്കാന്‍ സമ്മര്ദ്ദമുണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."