HOME
DETAILS
MAL
സമസ്ത കൈത്താങ്ങ് പദ്ധതി: ഗൃഹസന്ദര്‍ശനത്തിന് തുടക്കമായി
backup
March 15 2021 | 04:03 AM
ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൃഹസന്ദര്‍ശനത്തിനു തുടക്കമായി. കൈത്താങ്ങ് പദ്ധതി വിശദീകരിക്കുന്നതോടൊപ്പം സമസ്ത നേതാക്കളുടെ അഭ്യര്‍ഥനാ കത്ത് വീടുകളില്‍ വിതരണം ചെയ്തു.കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട ഫണ്ട് സമാഹരണം ഈ മാസം 19നാണ് നടക്കുന്നത്. മഹല്ല് ശാക്തീകരണം, കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, റിലീഫ് സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണം, കൊവിഡ് കാല ധനസഹായം തുടങ്ങിയവയ്ക്കു കോടിക്കണക്കിനു രൂപയാണ് സമസ്ത കൈത്താങ്ങ് പദ്ധതിയില്‍നിന്ന് ഇതിനകം വിനിയോഗിച്ചത്. പദ്ധതിയുടെ വിജയത്തിനു വേണ്ടി റെയ്ഞ്ചുതലങ്ങളില് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളുടെയും സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളുടെയും യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു പദ്ധതി വിജയത്തിനു വേണ്ടി പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നു.
19നു ഫണ്ട് സമാഹരണം സാധ്യമാകാത്ത സ്ഥലങ്ങളില്‍ 21നു മദ്റസകളില്വച്ചു സമാഹരിക്കും. സമാഹരിച്ച തുക 22ന് റെയ്ഞ്ച് കേന്ദ്രങ്ങളില്‍വച്ച് സ്വീകരിക്കും. റെയ്ഞ്ച് കോഡിനേറ്റര്‍മാരായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് സെക്രട്ടറിമാരെയാണ് നിയമിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."