സദ്ഭാവനാ ദിനം: ഇന്ന് പ്രതിജ്ഞയെടുക്കണം
ആലപ്പുഴ: മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്ന് സദ്ഭാവനദിമായി ആചരിക്കുന്നു.
മത-ഭാഷാ- ദേശങ്ങള്‍ക്കുപരിയായി ദേശീയോദ്ഗ്രഥനവും സാമുദായിക സൗഹാര്‍ദവും പ്രചരിപ്പിക്കുകയാണ് വരാചരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ മതസൗഹാര്‍ദ്ദ പക്ഷാചരണമായി ആചരിക്കുന്നു. എല്ലാ സര്‍ക്കാര്‍-അര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സദ്ഭാവന ദിവസമായ 20ന് മതസൗഹാര്‍ദ്ദ പ്രതിജ്ഞ എടുക്കണമെന്ന് വകുപ്പ് തലവന്‍മാര്‍ക്കും സ്ഥാപനമേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതിജ്ഞയുടെ മാതൃക ചുവടെ; സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."