HOME
DETAILS
MAL
മുരളീധരന്റെ ഒരു കാല് ഡല്‍ഹിയിലും ഒരു കാല് നേമത്തുമാണ് ; നേമത്ത് പോരാട്ടം എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് കോടിയേരി
backup
March 16 2021 | 06:03 AM
തിരുവനന്തപുരം: കേരളത്തില്‍ പൊതുവില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പോരാട്ടമെന്ന് കോടിയേരി ബാലകൃഷ്ണന്. അതില്‍ നിന്നും വ്യത്യസ്തമായി ഒരു സ്ഥിതി നേമത്ത് ഉണ്ട്.നേമത്തെ കണക്ക് നോക്കുമ്പോള്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ മുരളീധരന്റെ ഒരു കാല് ഡല്‍ഹിയിലും ഒരു കാല് നേമത്തുമാണ്. ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ എം.പി സ്ഥാനം രാജിവെച്ചല്ലേ മത്സരിക്കേണ്ടത്.
ഒരു കാല് ഡല്‍ഹിയിലും ഒരു കാല് തിരുവനന്തപുരത്തും വെച്ചാല്‍ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടു മതി പോരാട്ടമെന്നും കോടിയേരി പറഞ്ഞു.
കെ.ശിവന്‍കുട്ടി വണ്ണം കൊണ്ട് നോക്കിയാല്‍ ദുര്‍ബലനാണ്, എന്നാല്‍ രാഷ്ട്രീയമായി കരുത്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."