എല്‍.ഡി.എഫ് മുന്നണി യോഗത്തിലേക്ക് ഐ.എന്‍.എല്ലിന് ക്ഷണമില്ല
കോഴിക്കോട്: ഈമാസം 15ന് ചേരുന്ന എല്‍.ഡി.എഫ് മുന്നണി യോഗത്തിലേക്ക് ഐ.എന്‍.എല്ലിന് ക്ഷണമില്ല. പിളര്‍പ്പും പരസ്പര പുറത്താക്കലുകളുമാണ് ഐഎന്‍എല്ലിനെ മാറ്റിനിര്‍ത്താന്‍ കാരണം. ഇടതുമുന്നണി യോഗത്തിലേക്ക് വിളിച്ചോ എന്ന ചോദ്യത്തിന് ഐ.എന്‍.എല്‍ മന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
എ.പി അബ്ദുല്‍ വഹാബുമായി ഇനി ചര്‍ച്ചയില്ലെന്നും പുതിയ സംസ്ഥാനകമ്മിറ്റി ഈ മാസം 31 ന് നിലവില്‍ വരുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.മാര്‍ച്ച് 31ന് പുതിയ ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുമെന്നും മാര്‍ച്ച് അവസാനം സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുമെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കി. നാഷണല്‍ ദലിത് ലീഗ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വന്നതായും വഹാബ് വ്യക്തമാക്കി.
ഭിന്നിച്ച് നിന്നാല്‍ മുന്നണിക്ക് പുറത്തുനില്‍ക്കേണ്ടി വരുമെന്ന് എല്‍.ഡി.എഫ് അറിയിച്ചിരുന്നെന്നും അതുകൊണ്ടാണ് ഇടതുമുന്നണി യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതെന്നും മാര്‍ച്ച് 31ന് പുതിയ ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുമെന്നും മാര്‍ച്ച് അവസാനം സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുമെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."