ധര്‍മടത്ത് സ്ഥാനാര്‍ഥിയുള്ള സാഹചര്യത്തില്‍ താന്‍ വേഷം കെട്ടേണ്ട സാഹചര്യമില്ല; കെ സുധാകരന്‍
കണ്ണൂര്‍; നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മത്സരിക്കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.സുധാകരന്‍.എവിടെ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറുള്ള ആളാണ് താന്‍. പാര്‍ട്ടി പറഞ്ഞാല്‍ എവിടെ വേണമെങ്കിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ധര്‍മടത്ത് നിലവില്‍ സ്ഥാനാര്‍ഥിയുള്ള സാഹചര്യത്തില്‍ താന്‍ വേഷം കെട്ടേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് നാല് ചിറകൊന്നുമില്ല. പിണറായി കോണ്‍ഗ്രസിന് മുന്നിലൊരു പ്രശ്‌നമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥി ആരായാലും ഇടതുപക്ഷത്തോടാണ് യുഡിഎഫിന്റെ മത്സരം. പ്രചാരണത്തില്‍ വീര്യം ചോരാതെ മുന്നോട്ടുപോകും. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ വിമര്‍ശിച്ചത് കാര്യങ്ങള്‍ അറിയാതെയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് കെ.സുധാകരന്‍ മറുപടി നല്‍കി.സ്വന്തം അഭിപ്രായം ആരുടെ മുന്നിലും തുറന്നുപറയാന്‍ മടിയോ ഭയമോ ഇല്ലെന്നും അഭിപ്രായങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ട വേദിയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."