HOME
DETAILS
MAL
ഐ.എസ്.എല്‍ ഫൈനല്‍ നേരില്‍ കാണാന്‍ കാണികളും ഉണ്ടാകും
backup
March 12 2022 | 16:03 PM
രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസുനിറച്ച് ഒടുവില്‍ ആ പ്രഖ്യാപനവും എത്തി. ഐ.എസ്.എല്‍ ഫൈനലിന് കാണികളെ അനുവദിച്ചിരിക്കുകയാണ്. ഗോവയിലെ ഫത്തോഡ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫൈനലിന് കാണികളെ അനുവദിച്ച വിവരം ഐ.എസ്.എല്‍ അധികൃതര്‍ ഫേസ്ബുക് കുറിപ്പിലൂടെയാണ് പുറത്തുവിട്ടത്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ സീസണിലും കഴിഞ്ഞ സീസണിലും അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു ഐ.എസ്.എല്‍ മത്സരങ്ങള്‍. തുടര്‍ച്ചയായ രണ്ട് സീസണുകളിലും കളി നേരിട്ട് കാണാന്‍ കഴിയാത്ത ഇതൊരു ആവേശംകൊള്ളിക്കുന്ന വാര്‍ത്തയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."