HOME
DETAILS
MAL
കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പില്‍ കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി
backup
March 16 2021 | 16:03 PM
തിരുവനന്തപുരം: കഴക്കൂട്ടത്ത് ബി.ജെ.പി സംസ്ഥാന നേതൃത്വം അകറ്റി നിര്‍ത്തിയ ശോഭ സുരേന്ദ്രന് തന്നെ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം. സംസ്ഥാന നേതൃത്വം പലനിലക്കും ശോഭയെ ഒഴിവാക്കിയിട്ടും കേന്ദ്ര നേതൃത്വം ശോഭക്കായി ഇടപെടുകയായിരുന്നു.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിപോലും ഇടപെട്ടുവെന്നാണ് അറിയുന്നത്. ഇക്കാര്യം ശോഭാ സുരേന്ദ്രനും സ്ഥിരീകരിക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പുകളെ മറികടന്നാണ് ശോഭയുടെ വരവ്.
കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മത്സരിക്കുന്നത്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ ശബരിമല വിഷയത്തിലടക്കം അദ്ദേഹമെടുത്ത നിലപാടിനെതിരേ ശോഭാ സുരേന്ദ്രന് തന്നെ രംഗത്തെത്തിയിരുന്നു. മത്സരിക്കുകയാണെങ്കില്‍ കഴക്കൂട്ടത്തുമാത്രമേ മത്സരിക്കൂ എന്നും ശോഭ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."