ലൈംഗികാരോപണം; ഹരിയാന കായിക മന്ത്രി വകുപ്പൊഴിഞ്ഞു, ബി.ജെ.പിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഹരിയാന കായിക മന്ത്രി സ്ഥാനമൊഴിഞ്ഞു. കായിക വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. മുന്‍ ഹോക്കി താരം കൂടിയാണ് സന്ദീപ് സിങ്.
തന്റെ മുഖം നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. ശരിയായ അന്വേ,ണം നടക്കുമെന്നും തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്നുമാണ് പ്രതീക്ഷയെന്നും സന്ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.
വനിതാ കായിക താരത്തിന്റെ പരാതിയിലാണ് സന്ദീപ് സിങ്ങിനെതിരെ കേസെടുത്തത്. ചണ്ഡീഗഢ് പൊലിസാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രിയായ സന്ദീപ് സിങ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.
ബി.ജെ.പി. സര്‍ക്കാരിലെ മന്ത്രിയും മുന്‍ ദേശീയ ഹോക്കി താരവുമായ സന്ദീപ് സിങ്ങിനെതിരേ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ പൊലിസിലും പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."