HOME
DETAILS

പാവങ്ങള്‍ക്ക് വൈദ്യുതി നിഷേധിക്കപ്പെടും

  
backup
March 17 2021 | 02:03 AM

854541531541531-2021-march

 

പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വൈദ്യുതി ഭേദഗതിബില്‍ പാസായാല്‍ പാവങ്ങള്‍ക്ക് വൈദ്യുതി അപ്രാപ്യമാകുന്ന കാലം ഏറെ വിദൂരമാകില്ല. രാജ്യത്തിന്റെ ജനാധിപത്യ ഭരണക്രമത്തിന് ഏറ്റുകൊണ്ടിരിക്കുന്ന പരുക്കിന്റെ തുടര്‍ച്ചയുമാവുമത്. ഓരോ നിയമഭേദഗതിക്കൊപ്പവും ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള, കണ്‍കറന്റ് ലിസ്റ്റിലുള്ള സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശാധികാരങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ അധികാരങ്ങളും കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്നു.


രാജ്യത്തെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് സൗജന്യനിരക്കിലുള്ള വൈദ്യുതിയാണ്. വൈദ്യുതിമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിലൂടെ കര്‍ഷകരുടെ ഈ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ പുച്ഛത്തോടെയാണ് കാണുന്നതെന്നുകൂടിയാണ് വ്യക്തമാകുന്നത്. ബില്‍ നിയമമാകുന്നതോടെ വൈദ്യുതി വിതരണ മേഖല പൂര്‍ണമായും കോര്‍പറേറ്റുകളുടെ പിടിയിലമരും. വൈദ്യുതി വിതരണ രംഗത്ത് ആരോഗ്യകരമായ മത്സരം ഉണ്ടാക്കുന്നതാണ് നിയമ ഭേദഗതിയെന്ന് സര്‍ക്കാര്‍ പറയുന്നു. കാര്‍ഷിക നിയമഭേദഗതി ബില്‍ പാസാക്കിയപ്പോഴും സര്‍ക്കാര്‍ ഇതേ ന്യായം തന്നെയായിരുന്നു പറഞ്ഞിരുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ എവിടെ വേണമെങ്കിലും യഥേഷ്ടം വിറ്റഴിക്കാന്‍ കഴിയുമെന്നായിരുന്നു കാര്‍ഷിക നിയമഭേദഗതി ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്ന ന്യായം. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കുത്തകകള്‍ വരുന്നതോടെ വൈദ്യുതി നിരക്ക് അവര്‍ക്കു തോന്നിയ മട്ടില്‍ വര്‍ധിപ്പിക്കാനാവും. വര്‍ധിപ്പിച്ച നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ പാവങ്ങളായ ഉപഭോക്താക്കള്‍ക്ക് കഴിയില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ക്കുള്ള വൈദ്യുതി വിതരണം സ്വകാര്യ കുത്തകകള്‍ നിര്‍ത്തുകയായിരിക്കും ഫലം.


എണ്ണക്കമ്പനികള്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ധിപ്പിക്കുന്നതുപോലെ വൈദ്യുതിനിരക്കും സ്വകാര്യ കുത്തകകള്‍ അടിക്കടി വര്‍ധിപ്പിക്കും. എണ്ണക്കമ്പനികള്‍ പൊതുമേഖലാ സ്ഥാപനങ്ങളാണ്. സ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതമാണ് അവ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിനാലായിരുന്നു നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും നിത്യേന വില വര്‍ധിപ്പിച്ചുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇനിയും വിലവര്‍ധനവ് പ്രതീക്ഷിക്കാം. വൈദ്യുതി വിതരണമേഖല സ്വകാര്യവല്‍ക്കരിക്കുന്നതോടെ അത്തരമൊരു കാരുണ്യംപോലും കുത്തകകളില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ല.


2003ലെ വൈദ്യുതി നിയമമാണിപ്പോള്‍ ഭേദഗതി ചെയ്ത് കുത്തകകള്‍ക്ക് വൈദ്യുതി വിതരണ രംഗത്ത് അധീശത്വം ഉറപ്പിക്കാനാവുന്ന ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2014 ലും 2018 ലും ഇതുപോലുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഊര്‍ജമേഖലയെ സമൂലമാറ്റത്തിനു വിധേയമാക്കുന്നതായിരുന്നു 2003 ലെ വൈദ്യുതി നിയമം. ഈ നിയമം ഭേദഗതി ചെയ്യുന്നതായിരുന്നു 2014ലും 2018 ലും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍. ഇതിനെതിരേ വൈദ്യുതി മേഖലയില്‍ വലിയ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് കരട് ഭേദഗതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഭേദഗതി ബില്‍, വൈദ്യുതി മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ കൂടി എടുത്തുകളയുന്നതും സാധാരണക്കാരുടെ വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ ഉയരാന്‍ കാരണമാകുന്നതുമാണ്. ദേശീയ താരിഫ് നയം പുതിയ നിയമഭേദഗതിയിലൂടെ നടപ്പാകുന്നതോടെ വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരമാണ് ഇല്ലാതാകുന്നത്. ഇതിലൂടെ കേരളത്തിലെ ഭൂരിഭാഗം ഗാര്‍ഹിക, കാര്‍ഷിക, ചെറുകിട ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വന്‍തോതില്‍ വര്‍ധിക്കും. വൈദ്യുതി റഗുലേറ്ററി കമ്മിഷനുകള്‍ അപ്രസക്തമാകും. പുതിയ നിയമഭേദഗതിയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി ഇല്ല. സബ്‌സിഡിയിലൂടെയാണ് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നത്.


ഇതിനുപുറമെ, ലക്ഷക്കണക്കിനു തൊഴില്‍ നഷ്ടമായിരിക്കും സ്വകാര്യവല്‍ക്കരണം കൊണ്ട് സംഭവിക്കുക. കരാര്‍ അടിസ്ഥാനത്തിലായിരിക്കും കോര്‍പറേറ്റുകള്‍ തൊഴിലാളികളെ നിയമിക്കുക. ഇതുവഴി ചുരുങ്ങിയ വേതനത്തിനു സമയക്ലിപ്തതയില്ലാതെ കഠിനമായി ജോലിചെയ്യാന്‍ സാധാരണ തൊഴിലാളികളും ഇതര വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും നിര്‍ബന്ധിതരാകും. ഭേദഗതി ബില്‍ നിയമമായാല്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദമായ ചര്‍ച്ചയ്‌ക്കോ, ആഴത്തിലുള്ള പഠനത്തിനോ തുനിഞ്ഞിട്ടില്ല.


സര്‍ക്കാരിന്റെ പൊതുജന സേവനമെന്ന ഉദ്ദേശ്യലക്ഷ്യത്തെ അപ്പാടെ അട്ടിമറിക്കുകയും സ്വകാര്യ കുത്തകകളുടെ ലാഭം വര്‍ധിപ്പിക്കുന്നതില്‍ അവസാനിക്കുകയും ചെയ്യും ഈ നിയമഭേദഗതി. കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി സബ്‌സിഡി ഇല്ലാതാവുകയും വൈദ്യുതി ബില്ലുകള്‍ അവര്‍ മുന്‍കൂട്ടി അടയ്‌ക്കേണ്ടി വരികയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെക്കൂടി ഇപ്പോഴത്തെ നിയമഭേദഗതി തകര്‍ക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.


രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യന്‍ ഭരണഘടന കണ്‍കറന്റ് ലിസ്റ്റില്‍പെടുത്തിയ, സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അവകാശാധികാരങ്ങള്‍ നിയമ ഭേദഗതികളിലൂടെ ഓരോന്നായി റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെ രണ്ടു ലക്ഷ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. രണ്ടും ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുമാണ്. കോര്‍പറേറ്റുകളും ഭരണകൂടവും ഒന്നിച്ചുനീങ്ങുക എന്നതാണ് അതിലൊന്ന്. ഫാസിസത്തിന്റെ ഉപജ്ഞാതാവായ മുസോളിനിയുടെ ആശയവുമാണത്. മറ്റൊന്ന്, ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയെ പതിയെ ഏകാധിപത്യ ഭരണക്രമത്തിലേക്ക് കൊണ്ടുവരിക എന്നതും. ഇത്തരം നിയമഭേദഗതികളിലൂടെ ഈ ലക്ഷ്യങ്ങള്‍ ഒളിച്ചു കടത്തുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അവകാശാധികാരങ്ങള്‍ എടുത്തുകളയുന്നതിലൂടെയാണ് ഇതു സാധ്യമാക്കുന്നത്. രാഷ്ട്രാന്തരീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളും തയാറാക്കുന്ന സര്‍വേ ഫലങ്ങള്‍ ഈ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഓരോ നിയമഭേദഗതികളും കോര്‍പറേറ്റുകളെ സുഖിപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ ഫെഡറല്‍ ഭരണസമ്പ്രദായത്തെ ഇല്ലാതാക്കിക്കൊണ്ടുമിരിക്കുന്നു. ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വൈദ്യുതി നിയമ ഭേദഗതി ബില്‍ അതിലൊന്നു മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago