HOME
DETAILS

എങ്കിലും ശുഭപ്രതീക്ഷതന്നെ...

  
backup
January 01 2023 | 08:01 AM

%e0%b4%8e%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b6%e0%b5%81%e0%b4%ad%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%a8%e0%b5%8d

സനീഷ് ഇളയിടത്ത്


റിലയൻസിന്റെ ചാനലിൽനിന്ന് ശമ്പളം വാങ്ങുന്ന മാധ്യമപ്രവർത്തകൻ എന്ന നില ഉപേക്ഷിച്ച വർഷം എന്നതാണ് വ്യക്തിപരമായി എനിക്ക് 2022 നുള്ള സവിശേഷത. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18ൽനിന്ന് രാജിവച്ചിട്ട് ആറ് മാസം കഴിഞ്ഞു. ആറു കൊല്ലം മുമ്പ്, മുസ്‌ലിം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള മീഡിയാ വണ്ണിൽ നിന്നിറങ്ങി ആ കോർപറേറ്റ് സ്ഥാപനത്തിൽ ജോയിൻ ചെയ്ത അതേ ദിവസം രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ടി.വിയിൽ പ്രത്യക്ഷപ്പെട്ട് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. 2016 നവംബർ എട്ടിന്.
ആ ദിവസങ്ങളിൽ മാധ്യമങ്ങളിലും നിരത്തിലും ബാങ്കുകൾക്ക് മുന്നിലുമൊക്കെ എന്തു വലിയ ബഹളമായിരുന്നു! എന്തൊക്കെ ദുരിതങ്ങളായിരുന്നു അന്നൊക്ക കണ്ടത് എന്ന ഓർമ കൊല്ലങ്ങൾക്കിപ്പുറത്തും വ്യക്തമായി ഉള്ളിലുണ്ട്. ആറു വർഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ രണ്ട് കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട് കാണാനാകുന്നുണ്ട്. ഒന്നാമത്തേത്, നോട്ടുനിരോധനം വൻ മണ്ടത്തരമായിരുന്നുവെന്ന് നടപ്പാക്കിയ കൂട്ടർതന്നെ അംഗീകരിച്ചിട്ടുണ്ടെന്ന കാര്യം. കേന്ദ്രസർക്കാരിനോ പ്രധാനമന്ത്രിക്കോ അതേക്കുറിച്ച് സന്തോഷപ്രകടനം നടത്താനോ അതിന്റെ വാർഷികം ആഘോഷിക്കാനോ താൽപ്പര്യമേ ഇല്ല. ആരും ഓർക്കാതിരിക്കട്ടെ എന്ന് മോദിയും സംഘവും ഉള്ളിൽ പ്രാർഥിക്കുന്ന കാര്യമാണ് നോട്ടുനിരോധനമെന്ന് നമുക്കിപ്പോൾ വ്യക്തമായി അറിയാം. രണ്ടാമത്തേത്, നോട്ടുനിരോധനത്തിന്റെ വാലിഡിറ്റി സംബന്ധിച്ചുള്ള പെറ്റീഷനുകളിൽ സുപ്രിംകോടതി വിധി പറയാനിരിക്കുന്നു എന്നത്. പുതിയ വർഷത്തിന്റെ രണ്ടാം ദിവസമായ ജനുവരി രണ്ടിന് സുപ്രിംകോടതി ഇക്കാര്യത്തിൽ വിധി പറയും. നാട്ടിലെ സകല മനുഷ്യരെയും ബാധിച്ച, സാധാരണ മനുഷ്യരെ അതീവദുരിതത്തിലാക്കിയ നോട്ട് നിരോധനത്തെക്കുറിച്ച്, രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ അതിപ്രധാനമായ ആ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് നിയമസംവിധാനം എന്താണ് പറയുകയെന്ന കൗതുകമാണ് പുതിയ വർഷത്തിലെ അത്തരത്തിലെ ആദ്യത്തേത്.


കോർപറേറ്റുകൾ
വിഴുങ്ങുന്ന മാധ്യമങ്ങൾ


എല്ലാ മാധ്യമസ്ഥാപനങ്ങളും കോർപറേറ്റ് മാധ്യമസ്ഥാപനങ്ങളായി മാറുന്നു എന്ന കാഴ്ച കഴിഞ്ഞവർഷത്തെ പ്രധാനപ്പെട്ട ഒന്നായി. എൻ.ഡി.ടി.വിയെ അദാനി വാങ്ങിയത് കഴിഞ്ഞ കൊല്ലമാണ്. വർഷങ്ങളിലെ ആധികാരികവും രാഷ്ട്രീയ കൃത്യതയുള്ളതുമായ എൻ.ഡി.ടി.വി രാജ്യത്തെ ഏറ്റവും വലിയ കോർപറേറ്റുകളിലൊന്നിന്റെ കൈയിലായി. കേരളത്തിലെ ടെലിവിഷൻ മാധ്യമപ്രവർത്തകർ പ്രധാന മാതൃകകളിൽ ഒന്നായി കണ്ടിരുന്ന സ്ഥാപനമായിരുന്നു എൻ.ഡി.ടി.വി. അത് സമ്പൂർണ കോർപറേറ്റായി. രാജ്യത്തെ ഏറ്റവും വലിയ വാർത്താ നെറ്റ്‌വർക്കായ ന്യൂസ് 18 മുകേഷ് അംബാനിയുടേതാണല്ലോ. എൻ.ഡി.ടി.വി പിടിച്ചതോടെ അദാനിയും ഈ മേഖലയിലെ വൻശക്തിയായി. ഈ രണ്ട് വൻ കോർപറേറ്റുകൾ തീരുമാനിക്കുന്ന വാർത്തകളാണ്, കണ്ടന്റാണ് ഇനിയുള്ള വർഷങ്ങളിലും രാജ്യത്തിന്റെ പൊതുമനസ്സിനെ ഷേപ് ചെയ്യാൻ ശ്രമിക്കുക.


ഗുജറാത്ത്
ചൂണ്ടുപലകയോ?


ഗുജറാത്ത് തെരഞ്ഞെടുപ്പായിരുന്നല്ലോ കഴിഞ്ഞ വർഷത്തെ മറ്റൊരു പ്രധാന സംഭവം. അത്ഭുതകരമായ വിധിയൊന്നും അവിടെനിന്ന് വന്നില്ല. ബി.ജെ.പി അതിശക്തമായ ആധിപത്യം പിന്നെയും അവിടെ ഉറപ്പിച്ചു. ഉണർന്ന ഹിന്ദു സെന്റിമെന്റ്‌സ് ഏതുവിധത്തിലും ഏതുകാലത്തും എങ്ങനെയും ഉപയോഗിച്ച് രാഷ്ട്രീയക്കളി കളിക്കാവുന്നൊരിടമാണ് ഗുജറാത്ത് എന്ന മുൻധാരണ ഒന്നുകൂടെ ഉറപ്പിക്കപ്പെട്ടു. അത്ഭുതമില്ലെങ്കിലും അവിടെ കോൺഗ്രസ് ഇത്രത്തോളം തകർന്നുപോയതിൽ ആശങ്കകളേറെയുണ്ട്. ആം ആദ്മി പാർട്ടി വോട്ട് ചോർത്തിയതാണെന്ന കോൺഗ്രസിന്റെ ആശ്വാസം തള്ളിക്കളയാവുന്നതല്ല. അതേസമയം, ആം ആദ്മി പാർട്ടി കൂടെയുള്ള ഉത്തരേന്ത്യൻ രാഷ്ട്രീയസാഹചര്യത്തിൽ കോൺഗ്രസ് എങ്ങനെയാണ് പുലരാൻ പോകുന്നത് എന്ന കൗതുകം പുതുവർഷത്തിന്റേതുകൂടിയാണ്.


പ്രതീക്ഷാഭരിതം
ജോഡോ യാത്ര


കഴിഞ്ഞ വർഷത്തിന്റെ മാത്രമല്ല, ഈ വർഷത്തിന്റെയും കണക്കിലെ പ്രധാന സംഭവമായി കാണണം ഭാരത് ജോഡോ യാത്രയെ. പ്രതീക്ഷയോടെ കാണാവുന്ന ഒന്ന്. രാജ്യത്തെ രാഷ്ട്രീയത്തെ അടിമുടി മാറ്റിക്കളയും രാഹുൽ ഗാന്ധിയുടെ യാത്ര എന്നൊന്നുമല്ല. പക്ഷേ പിന്തിരിപ്പൻ മതവർഗീയ രാഷ്ട്രീയത്തിന് കൂടുതൽ വിജയങ്ങൾ കിട്ടുന്ന കാലത്ത്, പ്രതിപക്ഷ സ്വരങ്ങൾ ഇല്ലാതായിട്ടില്ലെന്ന ആത്മവിശ്വാസം അത് നൽകും. സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരായ വർത്തമാനം സാധ്യമാണെന്ന തോന്നലുണ്ടാക്കുന്നത് നിസാര നേട്ടമല്ല. രാഹുലിനൊപ്പം യാത്രയിൽ ചേരുന്ന പലരും ആ തരം പ്രതീക്ഷകൾ പുലർത്തുന്നവരായിരിക്കണം. അത്തരക്കാരുടെ എണ്ണം തീരെ കുറവല്ലെന്നതും ആശ്വാസം.


തുടർഭരണം തിരിച്ചടിയോ?


കേരളത്തിൽ തുടർഭരണം നടത്തുന്നു എന്നതൊഴിച്ചാൽ ഇടതുപക്ഷത്തിന് ഭൗതികമായ വിജയങ്ങളൊന്നുമുണ്ടായ കാലമല്ല 2022. ഇവിടം വിട്ടാൽ ഒരനക്കം ഉണ്ടായിരുന്ന ഹിമാചലിൽ സി.പി.എമ്മിന് തിരിച്ചടിയേറ്റു. ഇടതനുകൂലികളായ ചെറുപ്പക്കാർ ഊർജസ്വലരായിരുന്നു സർവകലാശാലകളിൽ. പക്ഷേ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ പതുക്കെപ്പതുക്കെ കൊല്ലുകയാണ് സംഘ്പരിവാർ രാഷ്ട്രീയം. ഭൗതിക ശക്തിപ്പെടലിന് എളുപ്പമുള്ള വഴികളല്ല മുന്നിലുള്ളത്. എങ്കിലും അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് കൂടുതൽ പ്രസക്തിയേറുകയാണ്. സംഘ്പരിവാര രാഷ്ട്രീയം ഉദ്ദേശിക്കുന്ന മതവിഭജന ആശയങ്ങൾ ജനങ്ങൾക്കുമേൽ കൂടുതലായി പ്രയോഗിക്കുന്തോറും മതാതീത വിശാല മാനവികത പറയുന്ന ഇടതുപക്ഷത്തിന് പ്രസക്തിയേറി വരുന്നുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞ് കൂടുതൽ ഊർജസ്വലമാകുമോ ആ ഭാഗത്തുള്ള പാർട്ടികളും സംഘടനകളും എന്ന ചോദ്യത്തിന് ഈ വർഷവും നമ്മൾ ഉത്തരം തേടും.


സിനിമയിലും
കാവി കലരുമ്പോൾ


സിനിമ എന്ന ഏറ്റവും വലിയ മാധ്യമത്തിന്മേലുള്ള പിടിത്തം സംഘ്പരിവാർ ഒന്നുകൂടെ ശക്തമാക്കുന്നുണ്ട്. പത്താന്റെ പേരിൽ ഷാരൂഖ് ഖാനോട് ചെയ്യുന്നത് ബോളിവുഡിലും ഉണ്ണി മുകുന്ദനിലൂടെ പരീക്ഷിക്കുന്ന കാര്യങ്ങൾ കേരളത്തിലും നമ്മൾ ഇക്കഴിഞ്ഞ വർഷം കണ്ടു. ഇത്തരം ഇടപെടലുകളുടെ ഫലങ്ങൾ എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
രാജ്യത്തിന്റെ ഭാവി ശുഭകരമാണ് എന്നതിനുള്ള തെളിവുകൾ ധാരാളമായി കിട്ടിയ വർഷമൊന്നുമല്ല 2022. എങ്കിലും സംഘ്പരിപരിവാർ രാഷ്ട്രീയത്തിന്, അതിന്റെ അഗ്രസ്സീവായ പിന്തിരിപ്പത്തരത്തിന് പൂർണമായും വഴങ്ങുന്ന ജനതയല്ല ഇവിടെയെന്ന ശുഭാപ്തിവിശ്വാസത്തോടെ പുതുവർഷത്തെ കാണുന്നത് തന്നെയാകും നല്ലത്.

(ദ മലബാർ ജേണൽ സി.ഇ.ഒ ആൻഡ് എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍ പാണക്കാട്ട്

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago