HOME
DETAILS
MAL
തവനൂരില്‍ കുറ്റിപ്പുറത്തിന്റെ 'എരിവും പുളിയും'
backup
March 17 2021 | 02:03 AM
മലപ്പുറം: തവനൂരില്‍ ഈ മത്സരത്തിന് 2006ലെ കുറ്റിപ്പുറം സ്റ്റൈലുണ്ടാകും. തുല്യശക്തികളുടെ മരണമാസ് പോരാട്ടം. തവനൂരിലെ വോട്ടര്‍മാര്‍ മാത്രമല്ല, സാമൂഹമാധ്യമങ്ങളിലും ചര്‍ച്ചയും കമന്റുകളും ഇപ്പോള്‍ അങ്ങനെയാണ്.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കിയതോടെയാണ് തവനൂര്‍ പോരാട്ടം ഇത്തവണ 2006ലെ പി.കെ കുഞ്ഞാലിക്കുട്ടി-കെ.ടി ജലീല്‍ മത്സരം പോലെ തീപാറുമെന്നു വോട്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജലീല്‍ ഹാട്രിക് വിജയം തേടിയാണ് തവനൂരില്‍ അങ്കത്തിനിറങ്ങുന്നത്. 2006ല്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തു പരാജയപ്പെടുത്തിയതോടെയാണ് ജലീല്‍ ശ്രദ്ധേയനാകുന്നത്. എന്നാല്‍, പിന്നീട് മണ്ഡലമാറ്റത്തിനു ശേഷം പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലേക്കും ജലീല്‍ തവനൂരിലേക്കും മാറുകയായിരുന്നു.
യു.ഡി.എഫ് സീറ്റ് വിഭജനത്തില്‍ തവനൂര്‍ മണ്ഡലം എന്നും കോണ്‍ഗ്രസിനാണ് ലഭിക്കുന്നത്. അതിനാല്‍, ജലീലിന്റെ എതിരാളികള്‍ എന്നും മണ്ഡലം പരിചയപ്പെടുത്തേണ്ട സ്ഥാനാര്ഥികളുമാകും. 2011ല്‍ വി.വി പ്രകാശും 2016ല്‍ ഇഫ്തികാറുദ്ദീനുമായിരുന്നു ജലീലിന്റെ എതിരാളികള്‍. എന്നാല്‍, ഇത്തവണ പുതിയ പരീക്ഷണത്തിലൂടെ സീറ്റ് പിടിച്ചെടുക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കുന്നതിലൂടെ മത്സരം കടുക്കും. കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരുമിച്ച് ഗോദയിലിറങ്ങും. സോഷ്യല്‍മീഡിയയിലും തെരഞ്ഞെടുപ്പ് ആവേശം കൊഴുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."