HOME
DETAILS

അസാധാരണ കൊലപാതക്കേസിലെ കഥയും തിരക്കഥയും

  
backup
January 01 2023 | 08:01 AM

4653254963-2

ഡൽഹി നോട്സ്
കെ.എ സലിം

2021 മെയിലെ ഒരു ആത്മഹത്യയിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. മെയ് 17ന് ഉത്തർപ്രദേശിലെ ദാദ്രിയിലെ വീട്ടിൽ രവീന്ദ്രഭാട്ടിയും ഭാര്യ രാകേഷ് ഭാട്ടിയും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. രണ്ടുപേരുടെയും അപ്രതീക്ഷിത മരണം കുടുംബത്തെ ആകെ ഉലച്ചു. അപ്പോഴും ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ ഒരാൾ അവിടെയുണ്ടായിരുന്നു. രവീന്ദ്രഭാട്ടിയുടെ 22കാരിയായ മകൾ പായൽഭാട്ടി. മക്കളിൽ രവീന്ദ്രഭാട്ടിക്ക് പ്രിയപ്പെട്ടവളായിരുന്നു പായൽ. അവൾക്കും അച്ഛനെന്നാൽ പ്രിയപ്പെട്ടതായിരുന്നു. പായലിന്റെ പെരുമാറ്റം ബന്ധുക്കളെ ആശ്ചര്യപ്പെടുത്തി. എന്നാൽ മനസിൽ വലിയ പദ്ധതിയൊരുക്കുകയായിരുന്നു പായൽ. മാതാപിതാക്കളുടെ മരണത്തിന് കാരണക്കാരുണ്ടെന്ന് അവൾക്കറിയാമായിരുന്നു. 26 വർഷം മാധ്യമപ്രവർത്തകനായിരുന്നു രവീന്ദ്രഭാട്ടി. അകന്ന ബന്ധുവായ സുനിൽ നാഗാറിൽ നിന്ന് അയാൾ 2019ൽ അഞ്ചു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. അത് തിരിച്ചുനൽകാൻ കഴിഞ്ഞിരുന്നില്ല. അതിന്റെ പേരിൽ കുടുംബത്തെയൊന്നാകെ അവർ പരസ്യമായി അപമാനിച്ചു. രവീന്ദ്രഭാട്ടിയെ ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.\


ഇതിനിടെ മകൻ അരുണിന്റെ ഭാര്യ സ്വാതി അവനെ ഉപേക്ഷിച്ചുപോയി. ഇതെല്ലാംകൂടി സഹിക്കാൻ വയ്യാതെയാണ് അവർ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്ക് കാരണക്കാരായ സുനിൽ നാഗാറിനെതിരേ പൊലിസിൽ പരാതി നൽകി. പൊലിസ് അന്വേഷിച്ചെങ്കിലും അറസ്റ്റുപോലുമുണ്ടായില്ല. പണം തിരിച്ചു ചോദിച്ചിട്ടു പോലുമില്ലെന്നായിരുന്നു സുനിൽ നാഗാറിന്റെ മൊഴി. അത് വിശ്വസിച്ച പൊലിസ് അയാളെ അപ്പോൾ തന്നെ വിട്ടയച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ജീവിതമായിരുന്നു പായലിൻ്റേത്. ബാദ്പുരയിലെ വീടിന്റെ മുകൾ നിലയിൽ അവൾ ദിവസങ്ങളോളം ഒറ്റയ്ക്കിരുന്നു. സോപ്പ് ഓപ്പറകൾ ആവർത്തിച്ചു കണ്ടു. മാനസിക സംഘർഷം സഹിക്കാനാവാതെ രണ്ടുതവണ ആത്മഹത്യാ ശ്രമം നടത്തി. പിതാവിന്റെ ആത്മഹത്യാ കേസ് ശരിയായി നടത്താത്തതിന് സഹോദരങ്ങളോട് വഴക്കിട്ടു. മാതാപിതാക്കളുടെ മരണത്തിന് കാരണക്കാരായവർ നാലുപേരാണെന്ന് പായൽ തീർച്ചപ്പെടുത്തി. സുനിൽ നാഗാർ, അരുണിന്റെ ഭാര്യ സ്വാതി, അവരുടെ രണ്ടു സഹോദരങ്ങൾ. നാലുപേരെയും കൊലപ്പെടുത്താൻ പായൽ തീരുമാനിച്ചു.


നാലുപേരെ കൊല്ലൽ ഒറ്റയ്ക്ക് സാധിക്കില്ല. അതിന് സഹായി വേണം. വീടുവിട്ടിറങ്ങിയ പായൽ പെട്ടെന്നൊരുനാൾ സാമൂഹികമാധ്യമങ്ങളിൽ സജീവമായി. പഴയ സുഹൃത്ത് അജയ് താക്കൂറുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു താക്കൂർ. ഇവർ തമ്മിലുള്ള അടുപ്പം ശക്തമായി. പായലിനെ വിവാഹം കഴിക്കാൻ ഭാര്യയെ ഉപേക്ഷിക്കാൻ താക്കൂർ തയാറായി. എന്നാൽ വിവാഹത്തിന് പായൽ ഒരു നിബന്ധനവച്ചു. നാലുപേരെയും കൊലപ്പെടുത്താൻ തന്നെ സഹായിച്ചാൽ മാത്രം വിവാഹം. അജയ് താക്കൂർ അത് സമ്മതിച്ചു. പായലും താക്കൂറും പിന്നീട് ഒന്നിച്ചായി. കൊലകൾ നടത്താൻ അവർ തോക്കും കുറെ തിരകളും വാങ്ങി. ബൈക്കിൽ പലയിടത്തായി കറങ്ങിനടന്നു. നാലുപേരെയും പിന്തുടർന്ന് നിരീക്ഷിച്ചു. നോയിഡയിലെ ഒരു ക്ലിനിക്കിൽ കംപോണ്ടറായി ജോലി ചെയ്യുകായിരുന്നു സുനിൽ നാഗർ. അയാളെത്തന്നെ ആദ്യം കൊലപ്പെടുത്താൻ തീരുമാനിച്ചു.


രണ്ടു തവണ തോക്കുമായി അയാളുടെ തൊട്ടടുത്തെത്തിയതാണ് പായൽ. സാക്ഷികളുള്ളതിനാൽ പിന്തിരിയേണ്ടി വന്നു. എന്നാൽ സ്വാതിയെയും സഹോദരങ്ങളായ കുശവേന്ദ്രയെയും ഗോലുവിനെയും ആദ്യം കൊലപ്പെടുത്താമെന്നായി. അവർ കൊല്ലപ്പെട്ടാൽ പൊലിസ് തന്നെയും സഹോദരൻ അരുണിനെയും സംശയിച്ചേക്കാമെന്ന് പായൽ ഭയന്നു. സംശയമൊഴിവാക്കാൻ ഒരു വഴിയേയുള്ളൂ. താൻ മരിച്ചുവെന്ന് എല്ലാവരെയും വിശ്വസിപ്പിക്കുക. അതിനായി സുകുമാരക്കുറുപ്പ് മാതൃകയിൽ സ്വന്തം മരണം സൃഷ്ടിക്കാനൊരുങ്ങി പായൽ. തന്റെ ശരീരഘടനയോട് ചേരുന്ന ഒരു മൃതദേഹം സംഘടിപ്പിക്കാൻ താക്കൂറിനോട് പായൽ നിർദേശിച്ചു. താക്കൂർ പലയിടങ്ങളിൽ മൃതദേഹം തേടി നടന്നു. ദിവസങ്ങൾ മോർച്ചറികൾ സന്ദർശിച്ചു. ഒന്നും കണ്ടെത്താനായില്ല. എന്നാൽ പറ്റിയൊരാളെ കൊലപ്പെടുത്താമെന്നായി. പായലിന്റെ ആകാരമുള്ളൊരാളെ സാമൂഹികമാധ്യമങ്ങളിലും ഡൽഹിയിലെയും നോയിഡയിലെയും മാളുകളിലും പായലും താക്കൂറും ദിവസങ്ങൾ തെരഞ്ഞു. നവംബറിൽ ഗ്രേറ്റർനോയിഡയിലെ ഗൗർ സിറ്റി മാളിൽ അങ്ങനെയൊരൊളെ കണ്ടെത്തി. തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ഹാത്രാസ് സ്വദേശി ഹേമാ ചൗധരി.


ഭർത്താവുമായി പിരിഞ്ഞ് സഹോദരിക്കൊപ്പമായിരുന്നു ഹേമയുടെ താമസം. താക്കൂർ ഹേമയുമായി സൗഹൃദം സ്ഥാപിച്ചു. ഒരു ദിവസം ഹേമയെ ആരുമറിയാതെ പായലിന്റെ ബാദ്പുരയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. അന്ന് രാത്രി വീട്ടിലുള്ള എല്ലാവർക്കും പായൽ രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയിരുന്നു. നേരെ വീടിന്റെ ടെറസ്സിലേക്ക് കൊണ്ടുവന്ന ഹേമയെ പിന്നിൽ നിന്ന് താക്കൂർ ബലമായി പിടിച്ചു. പായൽ അവരെ കഴുത്തിന് രണ്ടുതവണ കുത്തി. വീണുപോയ അവരെ പായലിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. കൈത്തണ്ട മുറിച്ചു. മുഖവും കഴുത്തും വികൃതമാക്കി. മുറിയിൽ മാതാവിന്റെയും പിതാവിന്റെയും ചിത്രത്തിന് മുന്നിൽക്കിടത്തി. ഒരു ആത്മഹത്യാക്കുറിപ്പും എഴുതിവച്ചു. തന്റെ മുഖത്ത് അബദ്ധത്തിൽ തിളച്ച എണ്ണ വീണുവെന്നും ഇനി ജീവിക്കുന്നില്ലെന്നും കത്തിലുണ്ടായിരുന്നു. രക്ഷിതാക്കൾ മരിച്ച ദുഃഖത്തിൽ പായൽ ആത്മഹത്യ ചെയ്തുവെന്ന് എല്ലാവരും കരുതി. ആരും പൊലിസിനെ വിളിച്ചില്ല. പിറ്റേന്ന് വൈകിട്ടോടെ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. ഇരുവരും ബുലന്ദ്ഷഹറിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസമാക്കി.
സുനിൽ നാഗാറിനെ കൊലപ്പെടുത്താനുള്ള ശ്രമം മറ്റുള്ളവർ സ്ഥലത്തുള്ളതിനാൽ നടക്കാതെ പോയി. ഇതിനിടെയിൽ ഹേമയെ ബന്ധുക്കൾ തിരയുന്നുണ്ടായിരുന്നു. നവംബർ 15ന് പൊലിസിൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തു. പൊലിസ് ഹേമയുടെ നമ്പറിലേക്ക് വന്ന കോളുകൾ പരിശോധിച്ചു. അതിലൊരു കോൾ താക്കൂറിൻ്റേതായിരുന്നു. എല്ലാ പദ്ധതിയും അവസാനിക്കുകയായിരുന്നു.


ഹേമയെ കാണാതായ ദിവസം അവരുടെയും താക്കൂറിന്റെയും ഫോണുകൾ ഒരേ ടവറിന് കീഴിലായിരുന്നുവെന്ന് പൊലിസ് കണ്ടെത്തി. താക്കൂറിനെ ദിവസങ്ങളായി കാണാനില്ലെന്ന് ഭാര്യ കൊടുത്ത പരാതിയും അന്വേഷണത്തിലുണ്ടായിരുന്നു. പൊലിസ് ബുലന്ദ്‌ഷെഹറിലെ വീട് കണ്ടെത്തി. താക്കൂറിനെ പിന്തുടർന്നു. ഗൗർസിറ്റി മാളിനടുത്ത് വച്ച് ബൈക്കിൽ പോകുകയായിരുന്ന താക്കൂറിനെ പൊലിസ് പിടികൂടി. കൂടെ പായലുമുണ്ടായിരുന്നു. അവരിൽ നിന്ന് തോക്കും കത്തിയും വെടിയുണ്ടകളും പൊലിസ് കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റമെല്ലാം സമ്മതിച്ചു. എല്ലാം അറിഞ്ഞപ്പോൾ ഞെട്ടിയത് പായലിന്റെ കുടുംബം കൂടിയാണ്. ചോദ്യം ചെയ്യലിൽ ഒരു കാര്യംകൂടി പായൽ പൊലിസിനോട് പറഞ്ഞു. നാലുപേരെയും കൊലപ്പെടുത്തിയ ശേഷം താക്കൂറിനെയും കൊലപ്പെടുത്താനായിരുന്നു തന്റെ പദ്ധതി. തുടർന്ന് സൈന്യത്തിൽ ചേരണം. സ്വതന്ത്രമായി ജീവിക്കണം. താക്കൂർ ജീവിച്ചിരുന്നാൽ അയാൾ ബ്ലാക്ക് മെയ്ൽ ചെയ്താലോ. പായലും താക്കൂറും ജയിലിലാണ്. കേസിൽ അന്വേഷണം പൂർത്തിയാവുന്നതേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  25 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  25 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  25 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  25 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  25 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  25 days ago