HOME
DETAILS
MAL
നേമത്ത് കരുത്തനെ ഇറക്കുന്നത് ബി.ജെ.പിയെ സഹായിക്കാന്‍: മുഖ്യമന്ത്രി
backup
March 17 2021 | 02:03 AM
തലശേരി: നേമത്ത് കോണ്‍ഗ്രസ് പുതിയ കരുത്തനെ ഇറക്കുന്നതു ബി.ജെ.പിയെ സഹായിക്കാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വര്ഗീതയ്ക്കെതിരേയുള്ള പോരാട്ടം കണ്കെട്ടു വിദ്യയല്ല. നേമത്ത് ഇടതുപക്ഷമാണ് ബി.ജെ.പിയെ ശരിയായി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ മാത്രമേ കിട്ടിയിട്ടുള്ളൂ. ബാക്കിയുള്ളത് എങ്ങോട്ടുപോയെന്നു കോണ്‍ഗ്രസ് പറയണം. വാളയാറിലെ കുട്ടികളുടെ അമ്മയോടു സര്‍ക്കാര്‍ അനീതി കാണിച്ചിട്ടില്ല. ധര്‍മടത്ത് മത്സരിക്കുന്നത് അവരുടെ ഇഷ്ടമാണ്. അവര്‍ പറഞ്ഞിട്ടാണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്. ബാക്കിയുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടതു സി.ബി.ഐയാണെന്നും പിണറായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ലതികാ സുഭാഷിന്റെ പ്രതിഷേധം കണ്ടു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവാണവര്‍. എന്നാല്‍, അവര്‍ തലമുണ്ഡനം ചെയ്തതു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ പ്രസ്താവന അപക്വമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."