HOME
DETAILS

വിലക്കയറ്റം വരുന്നു

  
backup
March 13 2022 | 03:03 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

അൻസാർ മുഹമ്മദ്
തിരുവനന്തപുരം
സംസ്ഥാന സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തിയതും ഉയർന്ന ഇന്ധനവിലയും കാരണം വിലക്കയറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി സാമ്പത്തിക അവലോകന റിപ്പോർട്ട്.
അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കൽ സംസ്ഥാനത്തിൻ്റെ മാത്രം അധികാരപരിധിയിൽ വരുന്നതല്ലെങ്കിലും സർക്കാർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്നും ബജറ്റിനൊപ്പം അവതരിപ്പിച്ച റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ്. 2017ലെ ഓഖി ചുഴലിക്കാറ്റും 2018, 2019 വർഷങ്ങളിലെ പ്രളയവും പിന്നീടുവന്ന കൊവിഡ് മഹാമാരിയും ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിമൂലം പ്രവാസികൾ തിരിച്ചുവന്നതും സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ എല്ലാ മേഖലകളെയും ഗുരുതരമായി ബാധിച്ചു. സംസ്ഥാന സംയോജിത മൂല്യം (ജി.എസ്.വി.എ) 2019-20ലെ 2.19 ശതമാനത്തിൽ നിന്ന് 2020-21ൽ നെഗറ്റീവ് 8.16 ശതമാനമായി കുറഞ്ഞു.
സംസ്ഥാനത്തെ മൊത്തം ആഭ്യന്തരോത്പാദനം (ജി.എസ്.ഡി.പി) 2019-20 ൽ 2.22 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ 2020-21ൽ 9.20 ശതമാനം നെഗറ്റീവ് വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.
സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ടൂറിസം, എം.എസ്.എം.ഇ, കൃഷി എന്നീ മേഖലകളിലെ വളർച്ച പ്രോത്സാഹിപ്പിച്ച് കൂടുതൽപേർക്ക് തൊഴിൽ നൽകി വേഗത്തിൽ കരകയറാൻ ശ്രമിക്കണമെന്നും അവലോകനത്തിൽ പറയുന്നു.
■ നിർമാണ
മേഖലയിലും
പ്രതിസന്ധി
കൊവിഡ് ലോക്ക്ഡൗൺ മൂലം നിർമാണമേഖലയിലെ മൂല്യവർധിത വളർച്ച 2019-20ലെ നെഗറ്റീവ് 1.09 ശതമാനത്തിൽ നിന്ന് 2020-21 ആയപ്പോഴേക്കും നെഗറ്റീവ് 10.31 ശതമാനമായി കുറഞ്ഞു. ഉത്പന്ന നിർമാണമേഖലയും മോശം പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. മൂല്യവർധിത വളർച്ചയുടെ വാർഷിക നിരക്ക് 2018-19, 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം നെഗറ്റീവ് 5.28 ശതമാനം, നെഗറ്റീവ് 5.11, നെഗറ്റീവ് 8.94 ശതമാനം എന്നിങ്ങനെയായിരുന്നു.

■ പ്രതിമാസ വരുമാനം 5,000 രൂപയിൽ താഴെ
സംസ്ഥാനത്തെ 70.75 ശതമാനം ഗ്രാമീണ കുടുംബങ്ങളിലെയും പ്രധാന വരുമാനദായകന്റെ പ്രതിമാസ വരുമാനം 5,000 രൂപയിൽ താഴെയാണെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു. ഏറ്റവും മുന്നിൽ വയനാട് ജില്ലയാണ് (79.67 ശതമാനം). മലപ്പുറം (75.55 ശതമാനം), പാലക്കാട് (74.38 ശതമാനം) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഏറ്റവും കുറവ് എറണാകുളം ജില്ലയിലാണ് (64.37 ശതമാനം). കോട്ടയം (64.46 ശതമാനം), പത്തനംതിട്ട (64.66 ശതമാനം) എന്നീ ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഗ്രാമീണ കുടുംബങ്ങളുടെ മുഖ്യ വരുമാനസ്രോതസ് കൂലിപ്പണിയാണ് (50.61 ശതമാനം). 10.26 ശതമാനം കുടുംബങ്ങൾ കാർഷികമേഖലയെയും ആശ്രയിക്കുന്നു. കൂലിപ്പണിയിൽ ഏർപ്പെടുന്നവർ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ് (65.05 ശതമാനം). ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് (31.71 ശതമാനം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  14 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  38 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  4 hours ago