കുറ്റ്യാടിയില്‍ തിരുത്തിയത് ജനാഭിപ്രായം മാനിച്ച്, ശബരിമലയില്‍ സി.പി.എം നിലപാടില്‍ മാറ്റമില്ല; കടകം പള്ളിയുടെ ഖേദപ്രകടനം എന്തിനെന്നറിയില്ലെന്നും യെച്ചൂരി
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സി.പി.എം നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
കുറ്റ്യാടിയില്‍ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനത്തിന് ശേഷം പാര്‍ട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു. തോമസ് ഐസക്കിനുള്‍പ്പടെ സീറ്റ് നല്‍കാത്ത വിഷയത്തില്‍ പാര്‍ട്ടി പരിശോധന നടത്തേണ്ടതില്ല. രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, നേതാക്കള്‍ക്ക് രണ്ടുടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ലെന്നും യെച്ചൂരി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."