പാലക്കാട്ടെ കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ക്കു പ്രതിവിധി: മഞ്ഞുരുക്കിയത് ഉമ്മന്‍ ചാണ്ടി; എ.വി ഗോപിനാഥിനി പാര്‍ട്ടിക്കൊപ്പം
പാലക്കാട്: ഒടുവില്‍ പാലക്കാട്ടെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമായി. നേതൃത്വവുമായി ഇടഞ്ഞു നിന്ന എ.വി ഗോപിനാഥിനെ അനുനയിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയാണ് ആ ദൗത്യമേറ്റെടുത്തത്. പതിനഞ്ച് മിനുട്ടുകൊണ്ടാണ് അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തിയത്.
രണ്ടാഴ്ചയിലേറെയായി സജീവ ചര്‍ച്ചയായിരുന്നു പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവായ എ.വി ഗോപിനാഥുയര്ത്തിയ പ്രശ്നങ്ങള്‍. സംഘടനാപരമായ തിരുത്തലുകള്‍ക്കൊപ്പം പുനഃസംഘടനവരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ എ.വി ഗോപിനാഥ് ഉന്നയിച്ചു. കെ. സുധാകരന് വന്ന് ചര്‍ച്ചനടത്തിയിട്ടും അയവുണ്ടാവാത്ത പ്രശ്നങ്ങള്‍ക്കാണ് ഒടുവില്‍ പരിഹാരമാകുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കടുത്ത നടപടികളിലേക്ക് പോകരുതെന്ന് ഉമ്മന്‍ചാണ്ടി ഗോപിനാഥിനോട് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിച്ച ആവശ്യങ്ങളില്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങളോടെയുളള പരിഹാര നടപടികള്‍ ഉണ്ടാകും. അതുവരെ പാര്‍ട്ടിക്കൊപ്പമെന്ന് ഗോപിനാഥും വ്യക്തമാക്കുന്നു. 12 മണിക്കെത്തിയ ഉമ്മന്‍ചാണ്ടി 15 മിനിറ്റ് നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഗോപിനാഥുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തു. ചര്‍ച്ചയില്‍ തൃപ്തനാണെന്ന് ഗോപിനാഥും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."