മഥുര ഷാഹി മസ്ജിദ്: തള്ളിയ ഹരജി ഹൈക്കോടതി പുനഃസ്ഥാപിച്ചു
ലഖ്നൗ
മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനെതിരേ നേരത്തെ തള്ളിയ ഹരജി അലഹബാദ് ഹൈക്കോടതി പുനഃസ്ഥാപിച്ചു. കൃഷ്ണ ജന്മഭൂമിയിലാണ് പള്ളിയെന്ന് അവകാശപ്പെടുന്ന ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ ജനുവരി 19നാണ് കോടതി ഹരജി തള്ളിയത്. ഹരജി പുനഃസ്ഥാപിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.
അഭിഭാഷകൻ മഹേക് മഹേശ്വരിയാണ് കൃഷ്ണ ജന്മഭൂമിയിൽ നിയമവിരുദ്ധമായാണ് പള്ളി പണിതതെന്ന് ആരോപിച്ച് ഹരജി നൽകിയിരുന്നത്. പള്ളി സ്ഥിതിചെയ്യുന്ന ഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്നായിരുന്നു ആവശ്യം. ആ ഭൂമിയിൽ ക്ഷേത്രം പണിയണമെന്നും ഹരജിക്കാരൻ ആവശ്യമുന്നയിച്ചിരുന്നു. ജന്മാഷ്ടമി നടക്കുമ്പോൾ ചില ദിവസങ്ങളിൽ പള്ളിയിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്കും അവസരം നൽകണമെന്നും ഹരജിക്കാരൻ ആവശ്യമുന്നയിച്ചിരുന്നു. മുകുൾ ഭരണാധികാരി ഔറംഗസീബ് ആണ് പള്ളി പണിതതെന്നും ഹരജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് ബിന്ദാൽ, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പുനഃസ്ഥാപിച്ചതോടെ വാദം കേൾക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."